| Saturday, 7th July 2018, 4:02 pm

ഒരു കമ്മ്യുണിസ്റ്റ് കൊല്ലപ്പെട്ടതിന്റെ ആഹ്ലാദമാണോ; അഭിമന്യുവിന്റെ വീട്ടില്‍ നിന്നും ചിരിച്ച് കൊണ്ട് സെല്‍ഫിയെടുത്ത സുരേഷ് ഗോപി എം.പിക്കെതിരെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ക്യാംപസ് ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ എസ്.എഫ്.ഐ നേതാവ് മഹാരാജാസിലെ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ സുരേഷ് ഗോപി എം.പിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. വട്ടവട ഗ്രാമത്തിനു പുറത്ത് വാഹനം നിര്‍ത്തി ഓട്ടോറിക്ഷയില്‍ അഭിമന്യുവിന്റെ വീട്ടിലേക്ക് എത്തിയ സുരേഷ് ഗോപി വഴിനീളെ സെല്‍ഫിയെടുത്ത് കൊണ്ടാണ് വന്നത് എന്നാണ് ആരോപണം. ചിരിച്ച് കൊണ്ട് സെല്‍ഫിക്ക് ഫോസ് ചെയ്യുന്ന സുരേഷ് ഗോപിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അഭിമന്യുവിന്റെ വീട്ടുകാരെ സന്ദര്‍ശിച്ച സുരേഷ് ഗോപിയോട് കേരള പോലീസില്‍ ഉത്തമ വിശ്വാസമാണെന്നും പാര്‍ട്ടിയെ തള്ളിപ്പറയില്ലെന്നും പാര്‍ട്ടിയാണ് എല്ലാമെന്നും അച്ഛന്‍ മനോഹരന്‍ പറഞ്ഞു.

ഒരു ചെറുപ്പക്കാരന്റെ മരണത്തെ പോലും രാഷ്ട്രീയ മുതലെടുപ്പിനും ഷോ ഓഫിനും വേണ്ടി ഉപയോഗിക്കരുതായിരുന്നു എന്നാണ് സുരേഷ് ഗോപിക്കെതിരെ ഉയരുന്ന വിമര്‍ശനം.


Read Also : അഭിമന്യുവിന് വേണ്ടി, ഇനി മുതല്‍ ഒരു വര്‍ഗീയ സംഘങ്ങളെയും ഈ ക്യാമ്പസില്‍ പ്രവേശിപ്പിക്കില്ല: മഹാരാജാസിലെ കെ.എസ്.യു നേതാവ് തംജിദ് താഹ സംസാരിക്കുന്നു


“സുരേഷ് ഗോപിക്ക് അഭിനയിക്കാനറിയില്ല. അദ്ദേഹം സന്തോഷവാനാണ്. മനുഷ്യസ്‌നേഹികളായ മലയാളികളുടെ മനസ്സില്‍ ഒരു കനലായി, നീറ്റലായി നിലനില്‍ക്കുന്ന അഭിമന്യുവെന്ന വിദ്യാര്‍ത്ഥിയെ മതഭീകരരായ ക്യാമ്പസ് ഫ്രണ്ടുകാര്‍ കൊലക്കത്തിക്കിരയാക്കിയതിലുള്ള സന്തോഷം വട്ടവടയിലെത്തിയ അദ്ദേഹം മറച്ചുവെക്കുന്നില്ല. സംഘി-സുഡാപ്പി മനസ്സുകള്‍ തമ്മില്‍ വ്യത്യാസമില്ല എന്നതിന്റെ തെളിവ്” വി.എ ലത്തീഫ് കുമരനെല്ലൂര്‍ എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

“വട്ടവടയിലാണ്..കൊല്ലപ്പെട്ട അഭിമന്യുന്റെ വീട്ടില്‍ വന്നതാണ്..മരിച്ചത് എസ്.എഫ്.ഐക്കാരനായത് കൊണ്ട് സന്തോഷം പ്രകടിപ്പിക്കുകയാണ്” എന്നാണ് ചിരിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ട് മറ്റൊരാള്‍ കുറിച്ചത്.

“പ്രിയ പുത്രന്റെ വിയോഗത്തില്‍ തേങ്ങുന്ന നാട്ടില്‍ സെല്‍ഫിയുമായി മറ്റൊരു ദുരന്തം ഇതാണൊ അനുശോചനമറിയിക്കേണ്ട രീതി?….നാലാളെ അറിയിക്കാനാണെങ്കില്‍ വേറെന്തൊക്കെ പണിയുണ്ട്, ഞങ്ങളുടെ കൂടപ്പിറപ്പിന്റെ മരണം തന്നെ വേണോ നിനക്ക് സെല്‍ഫിയിട്ട് ആര്‍മ്മാദിക്കാന്‍” എ്ന്നാണ് മറ്റൊരു പോസ്റ്റ്.

നിരവധിയാളുകളാണ് സുരേഷ് ഗോപിയുടെ ചിത്രം പങ്കുവെച്ച് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

Image may contain: 20 people, people smiling, people standing and outdoor

We use cookies to give you the best possible experience. Learn more