| Sunday, 30th November 2025, 2:48 pm

സി.പി.ഐ.എം നേതാവിനെ 'മാക്രി'യെന്ന് അധിക്ഷേപിച്ച് സുരേഷ് ഗോപി; മാന്താൻ നിൽക്കരുതെന്നും മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂർ: സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗത്തെ ‘മാക്രി’ എന്ന് വിളിച്ച് അധിക്ഷേപിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വടകരയിലെ പി.കെ ദിവാകരനെതിരെയാണ് സുരേഷ് ഗോപിയുടെ പരാമർശം. ‘തൃശൂർ എം.പിയെ മാന്താൻ വരരുതെന്നും കീറിപ്പൊളിക്കു’മെന്നും സുരേഷ് ഗോപി പറഞ്ഞു.

മനോരമ ന്യൂസിന്റെ വോട്ടുകവല പരിപാടിയിൽ ദിവാകരൻ നടത്തിയ പ്രസ്താവനയിൽ മറുപടി നൽകുകയായിരുന്നു സുരേഷ് ഗോപി. ബി.ജെ.പിയെ തോൽപ്പിക്കുമെന്നും സുരേഷ് ഗോപി ഒന്നും ചെയ്യുന്നില്ലെന്നുമായിരുന്നു ദിവാകരന്റെ പ്രസ്താവന.

എന്നാൽ 95.34 കോടി രൂപയുടെ പദ്ധതിയാണ് വടകരയിൽ നൽകിയതെന്നും ഊരാളുങ്കൽ സൊസൈറ്റി ആണ് പദ്ധതി നടപ്പാക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശൂരിന്റെ ഹൃദയ വിരൽ കാര്യങ്ങൾ നിശ്ചയിക്കുമെന്നും തൃശൂർക്കാരുടെ തീരുമാനം തെറ്റിയിട്ടില്ലെന്നും കേരളത്തിനനുകൂലമായിരിക്കും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ ഫലമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂർ കോപ്പർപറേഷനിലേ നെട്ടിശ്ശേരി ഡിവിഷനിൽ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനിടയിലായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്.

തലശ്ശേരിയിൽ സ്പിരിച്വൽ നെക്സസ് എന്ന 25 കോടി രൂപയുടെ പദ്ധതി സ്പീക്കർ ഷംസീറിന്റെ അഭ്യർത്ഥന കൂടി മാനിച്ചാണ് പ്രഖ്യാപിച്ചതെന്നും സംശയമുണ്ടെങ്കിൽ അദ്ദേഹത്തോട് ചോദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

Content Highlight: Suresh Gopi insults CPI(M) leader

We use cookies to give you the best possible experience. Learn more