| Saturday, 18th May 2013, 9:33 pm

സൈനിക വേഷത്തില്‍ സുരേഷ് ഗോപി തിരിച്ചെത്തുന്നു.

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജോഷി സംവിധാനം ചെയ്യുന്ന  “കാഷ്മീര്‍” എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ സൂപ്പര്‍ ആക്ഷന്‍ ഹീറോ സുരേഷ് ഗോപി വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നു.[]

കഴിഞ്ഞ ഒരു വര്‍ഷമായി സിനിമയില്‍ നിന്ന് വിട്ട് നിന്ന അദ്ദേഹം റിയാലിറ്റി ഷോ കളിലും, ടെലിവിഷന് പരിപാടികളിലുമായിരുന്നു നിറഞ്ഞ് നിന്നത്.

മമ്മുട്ടിയുമൊത്ത് അഭിനയിച്ച “കിങ് ആന്റ് കമ്മീഷണറാ”ണ് സുരേഷ് ഗോപി അഭിനയിച്ച അവസാന ചിത്രം.[]

എഷ്യാനെറ്റിലെ ജനപ്രിയ പരിപാടിയായ “നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍”എന്ന പരിപാടിയുടെ തിരക്കിലായിരുന്ന അദ്ദേഹം പുതിയ സിനിമാ പ്രൊജക്ടുകള്‍ ഏറ്റെടുത്തിരുന്നില്ല.

സുരേഷ് ഗോപിയെ കൂടാതെ ജയറാമും ഈ ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നുണ്ട്.   നായര്‍സാബ്, സാക്ഷ്യം, മേല്‍വിലാസം തുടങ്ങിയ സിനിമകളില്‍ നേരത്തെ സൈനിക വേഷം ചെയ്തിട്ടുണ്ടെങ്കിലും കാശ്മീരിലെ കഥാപാത്രം സുരേഷ്‌ഗോപിയുടെ കരുത്തും ഗാംഭീര്യവും അതിന്റെ എല്ലാ അളവിലും സ്‌ക്രീനിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രത്തിന്റെ ഒന്നാം ഘട്ട ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാം ഘട്ട ചിത്രീകരണം അടുത്ത മാസം ആദ്യത്തില്‍ കാഷ്മീരില്‍ ആരംഭിക്കും.
ബി. ഉണ്ണിക്കൃഷ്ണന്റെ “മിസ്റ്റര്‍ ഫ്രോഡ്”, തമിഴില്‍ ശങ്കറിന്റെ “ഐ” എന്നിവയാണ് സുരേഷ്‌ഗോപിക്ക് വരാനിരിക്കുന്ന മറ്റ് പ്രോജക്ടുകള്‍.

We use cookies to give you the best possible experience. Learn more