| Friday, 24th April 2026, 8:47 am

പറ്റിക്കാന്‍ വേണ്ടിയിട്ടാണേലും ഇങ്ങനെയൊന്നും പറയല്ലേ എന്നായിരുന്നു ജയിലര്‍ 2ലേക്ക് വിളിച്ചപ്പോള്‍ എന്റെ മറുപടി: സുരാജ് വെഞ്ഞാറമൂട്

അമര്‍നാഥ് എം.

മിമിക്രി രംഗത്ത് നിന്ന് സിനിമയിലേക്കെത്തി പലരെയും ഞെട്ടിച്ച താരമാണ് സുരാജ് വെഞ്ഞാറമൂട്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങളില്‍ മാത്രമായിരുന്നു സുരാജ് പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി ക്യാരക്ടര്‍ റോളുകളിലും വില്ലന്‍ റോളുകളിലുമാണ് സുരാജ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്.

സുരാജ് വെഞ്ഞാറമൂട് Photo: Screen grab/ Cue Studio

കരിയറാരംഭിച്ച് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് സുരാജ് അന്യഭാഷയില്‍ ശ്രദ്ധ നല്‍കുന്നത്. ഒന്നിന് പിന്നാലെ ഒന്ന് എന്ന രീതിയില്‍ പല വമ്പന്‍ തമിഴ് സിനിമകളിലും സുരാജ് ഭാഗമാകുന്നുണ്ട്. രജിനികാന്ത് നായകനാകുന്ന ജയിലര്‍ 2 ആണ് ഇതില്‍ പ്രധാനം. ഇന്ത്യന്‍ സിനിമയിലെ പല വമ്പന്‍ താരങ്ങളും അണിനിരക്കുന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്.

ജയിലര്‍ റിലീസാകുന്നത് 2023ലാണ്. ആ സിനിമയുടെ വലിയൊരു ഫാനാണ് ഞാന്‍. കഥയായാലും മേക്കിങ്ങായാലും പെര്‍ഫോമന്‍സായാലും എല്ലാം ഒന്നിനൊന്ന് ബെസ്റ്റായിരുന്നു. അന്നൊന്നും ഈ പടത്തിന് സെക്കന്‍ഡ് പാര്‍ട്ടുണ്ടാകുമെന്നോ അതില്‍ ഞാന്‍ അഭിനയിക്കുമെന്നോ അറിയില്ലായിരുന്നു. തമിഴിലേക്ക് ആ സമയം പോയിരുന്നില്ല.

വീര ധീര സൂരന്റെ സംവിധായകന്‍ അരുണ്‍ കുമാര്‍ സാറാണ് എന്നെ വിളിച്ചത്. ‘നിങ്ങളെ വേറൊരു തമിഴ് സിനിമയിലേക്ക് വിളിച്ചിട്ടുണ്ട്. വേറെ ഏതുമല്ല, നമ്മുടെ ജയിലര്‍ 2 ആണ്. അതില്‍ ഒരു ഇംപോര്‍ട്ടന്റായിട്ടുള്ള വേഷമാണ്’ എന്ന് പറഞ്ഞു. അത് കേട്ടതും ആക്ഷന്‍ ഹീറോ ബിജുവിലെ ‘പറ്റിക്കാന്‍ വേണ്ടിയാണെങ്കിലും ഇങ്ങനെയൊന്നും പറയരുതെന്ന് പറയണേ സാറേ’ എന്നായിരുന്നു എന്റെ മറുപടി,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.

തന്നെ ഏറ്റവും കൂടുതല്‍ കരയിപ്പിച്ച പെര്‍ഫോമന്‍സിനെക്കുറിച്ചും സുരാജ് സംസാരിച്ചു. ഒരുപാട് പെര്‍ഫോമന്‍സുകള്‍ കരയിപ്പിച്ചിട്ടുണ്ടെന്നും അതില്‍ ഏറ്റവുമധികം കരഞ്ഞത് യാത്ര എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രകടനം കണ്ടിട്ടാണെന്നും സുരാജ് പറയുന്നു. റീല്‍ ട്രൈബിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് ഇക്കാര്യം പറഞ്ഞത്.

‘യാത്ര എന്ന സിനിമയില്‍ മമ്മൂക്കയുടെ കഥാപാത്രം തുളസിക്ക് കത്തെഴുതുന്ന സീനുണ്ട്. പുള്ളി പേനയും ഇന്‍ലന്‍ഡുമെടുത്തിട്ട് ‘എന്റെ തുളസി’ എന്ന് എഴുതിത്തുടങ്ങും. പിന്നീട് പുള്ളിയുടെ വോയിസിലാണ് ആ കത്തിലെ കാര്യങ്ങള്‍ പറയുന്നത്. മമ്മൂക്കയുടെ ആ സീനിലെ വോയിസ് ഇപ്പോള്‍ കേട്ടാലും ഞാന്‍ കരയും,’ സുരാജ് പറയുന്നു.

ധനുഷ് നായകനാകുന്ന കയാണ് സുരാജിന്റെ പുതിയ ചിത്രം. വിഘ്‌നേശ് രാജ സംവിധാനം ചെയ്ത കരയില്‍ ഭരതന്‍ എന്ന പൊലീസ് ഓഫീസറായാണ് സുരാജ് വേഷമിടുന്നത്. മമിത ബൈജു, ജയറാം, കെ.എസ്. രവികുമാര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Suraj Venjaramoodu about his casting in Jailer 2 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more