| Monday, 18th December 2017, 10:44 am

എന്റെ മൗനം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി; വിമന്‍ കളക്ടീവില്‍ നിന്നും പുറത്ത് പോവാനുള്ള കാരണം തുറന്ന് പറഞ്ഞ് സുരഭി ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: ദേശീയ പുരസ്‌കാരം നേടിയ സുരഭിലക്ഷ്മിയെ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്നും ഒഴിവാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങിയിരിക്കുകയാണ്. എന്നാല്‍ വിവാദമുണ്ടായ അവസരത്തില്‍ സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ കളക്ടീവ് ഇടപെടാത്തത് ഏറേ വിമര്‍ശനങ്ങള്‍ക്ക് ഇടവെച്ചിരുന്നു. വിമന്‍ കളക്ടീവ് അല്ല് വിമന്‍ സെലക്ടീവാണ് സംഘടനയെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് അടക്കമുള്ളവര്‍ പറഞ്ഞിരുന്നു.

വിമന്‍ കളക്ടീവില്‍ സുരഭിയെന്താ അംഗമല്ലെ എന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോളിതാ വിമന്‍ കളക്ടീവില്‍ താന്‍ ഇപ്പോള്‍ അംഗമല്ലെന്നും പുറത്ത് പോകാന്‍ ഉള്ള കാരണങ്ങളും തുറന്ന് പറഞ്ഞിരിക്കുകയാണ് സുരഭിയിപ്പോള്‍. മാതൃഭൂമി ക്ലബ് എഫ്എം യു.എ. ഇക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുരഭി മനസ് തുറന്നത്.

സിനിമയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘടനകള്‍ വരുന്നത് നല്ലതാണെന്നും ആദ്യകാലത്ത് താനും സംഘടനയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമായിരുന്നെന്നും സുരഭി പറയുന്നു. എന്നാല്‍ നാഷണല്‍ അവാര്‍ഡ് കിട്ടിയ സമയമായതുകൊണ്ട് തിരക്കിലായി പോയി സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാട്സ്ആപ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യാറുണ്ട്. തിരക്കായതിനാല്‍ ആസമയത്ത് അല്‍പ്പം മൗനം പാലിച്ചു. എന്റെ മൗനം സംഘടനയിലെ മറ്റു അംഗങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് സൂചിപ്പിക്കുന്ന ഒരു മെസേജ് കണ്ടപ്പോള്‍ ഞാന്‍ സംഘടനക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ച് മാറിനിന്നു. സുരഭി പറയുന്നു.

ഞാന്‍ സിനിമയില്‍ ഇത്രകാലം ചെറിയ വേഷങ്ങള്‍ ചെയ്ത നടിയാണ്. തിയേറ്റര്‍ ആര്‍ട്ടിസ്റ്റാണ്. എനിക്കൊപ്പം ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷം പുരുഷന്‍മാരുമായിട്ടാണ് അവര്‍ക്കിടയില്‍ നാം നമ്മുടേതായ ഒരു സ്പേസ് ഉണ്ടാക്കുക എന്ന് മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്. ഒരു വ്യക്തി എന്ന നിലയില്‍ ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുകയാണെങ്കില്‍ ഒപ്പം നില്‍ക്കുക എന്നതാണ് എന്റെ ചിന്താഗതി. വനിതാ കൂട്ടായ്മയുടെ ലക്ഷ്യം നല്ലതാണെങ്കില്‍ ഭംഗിയായി നടക്കട്ടെയെന്നും സുരഭി അഭിമുഖത്തിനിടെ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more