| Thursday, 26th January 2023, 8:02 am

പൃഥ്വിയുടെ പൈസ എടുത്തിട്ടാണ് കളിക്കുന്നതെന്ന് പറയും, എന്റെ പേര് പ്രസന്റഡ് ബൈ, പ്രൊഡ്യൂസ്ഡ് ബൈ എന്ന് വെറുതെ ഇടുന്നതല്ല: സുപ്രിയ മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എല്ലാ ഭാര്യാഭര്‍ത്താക്കന്മാരെ പോലെ തന്നെ തങ്ങള്‍ക്കിടയിലും അഭിപ്രായ ഭിന്നതകളുണ്ടാകാറുണ്ടെന്ന് സുപ്രിയ മേനോന്‍. ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് കരുതി ബന്ധം വേര്‍പ്പെടുത്തുകയല്ല വേണ്ടതെന്നും സുപ്രിയ പറഞ്ഞു.

ജോലിയുടെ കാര്യത്തില്‍ താന്‍ പൃഥ്വിയെ കാണുന്നത് സീനിയര്‍ ആയിട്ടാണന്നും തങ്ങളുടെ കമ്പനി 50-50 പാര്‍ട്ട്ണര്‍ഷിപ്പിലുള്ളതാണെന്നും സുപ്രിയ പറഞ്ഞു. തന്റെ ഭാഗത്തിന്റെ ഫണ്ട് സ്വന്തം കയ്യില്‍ നിന്നും എടുത്തുവെന്നും തന്റെ മനസിന് അത് അത്യാവശ്യമായിരുന്നുവെന്നും സുപ്രിയ പറഞ്ഞു.

പൃഥ്വിയുടെ പൈസ എടുത്തിട്ടാണല്ലോ കളിക്കുന്നതെന്ന് കുറേ പേര്‍ പറയുമെന്നും പക്ഷെ തങ്ങള്‍ രണ്ടു പേരും തുല്യമായ ഫണ്ട് ഇട്ടിട്ടാണ് തുടങ്ങിയതെന്നും സുപ്രിയ പറഞ്ഞു. അയാം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുപ്രിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ആരു പറഞ്ഞു പീസ്ഫുള്‍ ആണെന്ന്. എല്ലാ ഭാര്യാഭര്‍ത്താക്കന്മാരെയും പോലെ തന്നെ ഞങ്ങള്‍ക്കിടയിലും അഭിപ്രായ ഭിന്നതകളുണ്ടാകാറുണ്ട്. തങ്ങള്‍ ഒരേ പ്രൊഫഷന്‍ ആയതു കൊണ്ട് തന്നെ ഒരുപാട് ഭിന്നതകള്‍ ഉടലെടുക്കാറുണ്ട്. പക്ഷെ ഞങ്ങള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കും. ചിലത് പരിഹരിക്കപ്പെടും, ചിലത് പരിഹരിക്കപ്പെടില്ല. എല്ലാവരേയും പോലെ തന്നെയാണ് ഞങ്ങളും.

കോണ്‍ഫ്ളിക്ട് മാനേജ് ചെയ്യുന്നതിനേക്കാള്‍ കോണ്‍ഫ്ളിക്ട് റെസലൂഷനിലാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്നാല്‍ ചിലത് പരിഹരിക്കാന്‍ സാധിക്കുന്നതായിരിക്കില്ല. അങ്ങനെയാണെന്ന് കരുതി ഒരു ബന്ധം വിട്ടു കളയുകയല്ല വേണ്ടത്.

ജോലിയുടെ കാര്യത്തില്‍ ഞാന്‍ പൃഥ്വിയെ കാണുന്നത് എന്റെ സീനിയര്‍ ആയിട്ടാണ്. 20 വര്‍ഷത്തെ അനുഭവ സമ്പത്തുണ്ട്. ഞാന്‍ കമ്പനി ആരംഭിക്കുന്നത് 2017 ലാണ്. 2022 ആയതേയുള്ളൂ, എനിക്ക് അഞ്ച് വര്‍ഷത്തെ അനുഭമേയുള്ളൂ ഈ മേഖലയില്‍. അതേസമയം ഒരു റിപ്പോര്‍ട്ടെഴുതുന്ന കാര്യത്തില്‍ ഞാനാണ് വലിയ ആളെന്ന് പൃഥ്വി പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. ആ മേഖലയില്‍ എനിക്കുള്ള അനുഭവവും അറിവും പൃഥ്വിക്കില്ല.

ഞങ്ങളുടെ കമ്പനി 50-50 പാര്‍ട്ണര്‍ഷിപ്പിലുള്ളതാണ്. കമ്പനി തുടങ്ങുമ്പോള്‍ ഞാന്‍ എന്റെ പി.എഫില്‍ നിന്നും പൈസ എടുത്തിരുന്നു. എന്റെ ഭാഗത്തിന്റെ ഫണ്ട് ഞാന്‍ തന്നെ ഇടുമെന്ന് പറഞ്ഞിരുന്നു. എന്റെ മനസിന് അത് അത്യാവശ്യമായിരുന്നു. കുറേ പേര്‍ പറയും പൃഥ്വിയുടെ പൈസ എടുത്തിട്ടാണല്ലോ കളിക്കുന്നത്. പക്ഷെ ഞങ്ങള്‍ രണ്ടു പേരും തുല്യമായ ഫണ്ട് ഇട്ടിട്ടാണ് തുടങ്ങിയത്. അത് എനിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നാണ് സുപ്രിയ പറയുന്നത്.

അത് മറ്റാരേയും കാണിക്കാനല്ല. എന്റെ മനസിനത് വളരെ പ്രധാനപ്പെട്ടതായിരുന്നു. എന്റെ പേര് വെറുതെ പ്രസന്റഡ് ബൈ എന്നോ പ്രൊഡ്യൂസ്ഡ് ബൈ എന്നോ ഇടുന്നതല്ല. ഞാന്‍ കമ്പനിയ്ക്ക് വേണ്ടി കോണ്‍ട്രിബ്യൂട്ട് ചെയ്യുന്നുണ്ട്. കമ്പനിയുടെ വിജയത്തിനും പുരോഗതിയ്ക്കും വേണ്ടി ഞാന്‍ പണിയെടുക്കുന്നുണ്ട്.

ഞങ്ങളുടേത് തുല്യമായ പങ്കാളിത്തമാണ്. കമ്പനിയുടെ കാര്യത്തില്‍ ക്രിയേറ്റീവായ കാര്യങ്ങളില്‍ ഞാന്‍ പൃഥ്വിയുടെ തീരുമാനങ്ങളായിരിക്കും അനുസരിക്കുക. എന്നാല്‍ തനിക്ക് വ്യക്തമായ അഭിപ്രായമുണ്ടെങ്കില്‍ പൃഥ്വി അത് കേള്‍ക്കാന്‍ ബാധ്യസ്ഥനാണ്. അതേസമയം കമ്പനിയുടെ മാനേജുമെന്റ് കാര്യത്തിലും സാമ്പത്തിക കാര്യത്തിലും ഞാന്‍ പറയുന്നതായിരിക്കും പൃഥ്വിരാജ് കേള്‍ക്കുക,” സുപ്രിയ പറഞ്ഞു.

content highlight: supriya menon about prithviraj

Latest Stories

We use cookies to give you the best possible experience. Learn more