| Monday, 21st July 2025, 1:46 pm

നിങ്ങളെ രാഷ്ട്രീയ ആയുധമാക്കുന്നത് എന്തിന്? ഇ.ഡിക്കെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കുന്നത് എന്തിനെന്ന ചോദ്യവുമായി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്ക് സമന്‍സ് അയക്കണമെന്ന ഇ.ഡിയുടെ ആവശ്യം തള്ളി. മൂഡ അഴിമതി കേസിലെ തുടര്‍നടപടിയാണ് കോടതി തടഞ്ഞത്.

നേരത്തെ സമന്‍സ് അയക്കണമെന്ന ആവശ്യം ഹൈക്കോടതി റദ്ധാക്കിയിരുന്നു. ഇതിനെതിരെയാണ് ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.

തങ്ങളെ കൊണ്ട് വായ തുറപ്പിക്കരുതെന്നും അങ്ങനെ ചെയ്താല്‍ ഇ.ഡിയെ കുറിച്ച് കടുത്ത പരാമര്‍ശങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതരാകുമെന്നും കോടതി പറഞ്ഞു. മഹാരാഷ്ട്രയില്‍ ഉള്ളപ്പോള്‍ ഇ.ഡിയെ കുറിച്ച് തനിക്ക് അറിയാമെന്നും രാഷ്ട്രീയ പോരാട്ടങ്ങള്‍ വോട്ടര്‍മാര്‍ക്ക് മുമ്പില്‍ നടത്തൂ, നിങ്ങളെ എന്തിനാണ് രാഷ്ട്രീയ യുദ്ധങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്നും കോടതി ചോദിക്കുകയുണ്ടായി.

ഇ.ഡി തന്നെയും തന്റെ കുടുംബവത്തെയും വേട്ടയാടുകയാണെന്ന് നേരത്തെ സിദ്ധരാമയ്യ ആരോപിച്ചിരുന്നു.

Content Highlight: Supreme Court strongly criticizes Enforcement Directorate

We use cookies to give you the best possible experience. Learn more