| Friday, 9th October 2015, 1:34 pm

നിസാമിന് ജാമ്യമില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചന്ദ്രബോസ് വധക്കേസില്‍ മുഹമ്മദ് നിസാം സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. പാവപ്പെട്ടവരുടെ ജീവന് നിസാം വില കല്‍പ്പിച്ചില്ലെന്ന് കോടതി പറഞ്ഞു. ധാര്‍്ഷ്ട്യവും അഹങ്കാരവും താന്‍പോരിമയുമാണ് പ്രതിയില്‍ കാണാന്‍ കഴിയുന്നതെന്നും കോടതി പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് നിസാമിനായി ഹാജരായിരുന്നത്. കപില്‍ സിബലാണ് സംസ്ഥാന സര്‍ക്കാരിനായി കോടതിയില്‍ ഹാജരായത്.

കേസില്‍ മൂന്ന് മാസത്തിനകം വിധി പുറപ്പെടുവിക്കണമെന്ന് വിചാരണ കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിസാം സമര്‍പ്പിച്ച ജാമ്യാപേക്ഷ നേരത്തെ ജില്ലാ കോടതിയും തള്ളിയിരുന്നു. ജനുവരി 29നാണ് തൃശൂര്‍ ശോഭസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ ഗേറ്റ് തുറക്കാന്‍ വൈകിയെന്നാരോപിച്ച് വാഹനമിടിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയിരുന്നത്.

ദിവസങ്ങള്‍ ആശുപത്രിയില്‍ കിടന്ന ശേഷമാണ് ചന്ദ്രബോസ് മരണപ്പെട്ടിരുന്നത്.

We use cookies to give you the best possible experience. Learn more