| Thursday, 18th January 2018, 12:31 pm

'പദ്മാവതി'ന്റെ വിലക്ക് സുപ്രീം കോടതി നീക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രമായ പദ്മാവതിന്റെ വിലക്ക് സുപ്രീം കോടതി നീക്കി. നാല് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് നീക്കിയത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ വിയകോം സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

സിനിമയുടെ പേരും ചില രംഗങ്ങളും മാറ്റണമെന്ന സെന്‍സര്‍ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചിട്ടും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തത് അംഗീകരിക്കാനാവില്ലെന്ന് ഹരജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ വാദം അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ നടപടി. ക്രമസമാധനത്തിന്റെ പേരില്‍ ചിത്രം വിലക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ മാസം 25 നാണ് സിനിമ റിലീസ് ചെയ്യുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more