ന്യൂദൽഹി: മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ ഹൈക്കോടതി ഉത്തരവിനുള്ള സ്റ്റേ നീട്ടി സുപ്രീം കോടതി.
മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന ഹൈക്കോടതി ഉത്തരവിലുള്ള സ്റ്റേ തുടരുമെന്നാണ് സുപ്രീം കോടതി അറിയിച്ചത്.
മനോജ് മിസ്റ്റർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് കാര്യമായ വാദങ്ങളോ നടപടികളോ ഇന്ന് നടന്നിട്ടില്ലെന്നാണ് വിവരം.
നോട്ടീസിന് മറുപടി നൽകാൻ സർക്കാർ സമയം നീട്ടി ചോദിച്ചിരുന്നു. അത് കോടതി അനുവദിച്ചിട്ടുണ്ട്.
ഈയൊരു സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവിൽ സുപ്രീം കോടതി നൽകിയ സ്റ്റേ ഇപ്പോൾ വീണ്ടും നീട്ടിയിരിക്കുന്നത്.
മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന ഹൈക്കോടതി ഉത്തരവ് അധികാര പരിധി മറികടന്നുകൊണ്ടാണെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതി സ്റ്റേ ചെയ്തത്.
എന്നാൽ മുനമ്പം കമ്മീഷന്റെ പ്രവർത്തനം തുടരാനുള്ള അനുവാദം സുപ്രീം കോടതി നൽകിയിരുന്നു.
കേരള വഖഫ് സംരക്ഷണ വേദിയാണ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നത്.
Content Highlight: Supreme Court extends stay on High Court order in Munambam Waqf land dispute