| Wednesday, 17th December 2025, 4:35 pm

ജഡ്ജിമാർക്കെതിരായ ആക്രമണങ്ങൾ തടയുന്നതിനുള്ള നടപടികൾ നിർദേശിക്കണം; കേന്ദ്രത്തോടും ബാർ അസോസിയേഷനോടും സുപ്രീം കോടതി

ശ്രീലക്ഷ്മി എ.വി.

ന്യൂദൽഹി: ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം പോലുള്ള സംഭവങ്ങൾ തടയുന്നതിന് കേന്ദ്ര സർക്കാരിനൊടും എസ്.സി.ബി.എ (സുപ്രീം കോടതി ബാർ അസോസിയേഷൻ) യോടും നടപടികൾ നിർദേശിക്കാൻ സുപ്രീം കോടതി.

ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം വേണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

സുപ്രീം കോടതിയിൽ മുൻ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിക്ക് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ അഭിഭാഷകൻ രാകേഷ് കിഷോറിനെതിരെ എസ്.സി.ബി.എ കോടതിയലക്ഷ്യ ഹരജി സമർപ്പിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

വ്യക്തിഗത പ്രതികാര നടപടികളെക്കാൾ വ്യവസ്ഥാപിത പരിഷ്കരണത്തിന്റെ ആവശ്യകത സുപ്രീം കോടതി ഊന്നിപ്പറഞ്ഞു.

നേരത്തെ നടന്ന വാദം കേൾക്കലിൽ, ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുന്നതിൽ ബെഞ്ച് വിമുഖത പ്രകടിപ്പിച്ചിരുന്നു.

ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ പ്രതിരോധ മാർഗനിർദേശങ്ങൾ സ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

ഇന്നത്തെ വാദം കേൾക്കലിൽ എസ്.സി.ബി.എയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വികാസ് സിങ്, എസ്.സി.ബി.എ കോടതിയലക്ഷ്യ നടപടികളിലെ മാർഗനിർദേശങ്ങളുടെ കരട് തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞു.

മുഖ്യധാരാ മാധ്യമങ്ങളുടെയും ഡിജിറ്റൽ മാധ്യമങ്ങളുടെയും ഉത്തരവാദിത്ത റിപ്പോർട്ടിങിനെ നിയന്ത്രിക്കുന്ന മാനദണ്ഡങ്ങളുടെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Content Highlight: Supreme Court asks Centre, Bar Association to suggest measures to prevent attacks on judges

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more