| Monday, 9th December 2019, 9:21 am

കോടികളുടെ കുടിശ്ശിക: സപ്ലൈകോ ഔട്ട് ലെറ്റുകളിലേക്കുള്ള സാധന വിതരണം നിര്‍ത്താനൊരുങ്ങി ചെറുകിട വിതരണക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സിവില്‍ സപ്ലൈസിന് കീഴിലുള്ള സപ്ലൈകോ ഔട്ട്ലെ റ്റുകളിലേക്കുള്ള സാധന വിതരണം നിര്‍ത്താനൊരുങ്ങി ചെറുകിട വിതരണക്കാര്‍.

സപ്ലൈകോ 250 കോടി രൂപയിലധികം കുടിശിക വരുത്തിയതോടെയാണ് സാധനങ്ങളുടെ വിതരണം നിര്‍ത്താനുള്ള തീരുമാനം.

ആയിരത്തിലധികം ചെറുകിട വിതരണക്കാരാണ് സംസ്ഥാനത്തുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ ഏഴു മാസമായി ഇവര്‍ക്ക് സപ്ലൈകോയില്‍ നിന്നും പണം ലഭിച്ചിട്ടില്ല.  പണം ലഭിക്കാതായതോടെ ചെറുകിട യൂണിറ്റുകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

സര്‍ക്കാരില്‍ നിന്നും സബ്‌സിഡി തുക ലഭിക്കാത്തതാണ് പ്രതിന്ധിക്ക് കാരണമെന്ന് സപ്ലൈകോ അധികൃതര്‍ വ്യക്തമാക്കി.പണം ലഭിക്കുന്ന മുറക്ക് കുടിശ്ശിക തുക കൊടുത്തു തീര്‍ക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more