| Thursday, 27th August 2026, 8:22 am

ഇന്ത്യയില്‍ റെസ്‌പെക്ട് ചെയ്യുന്ന ഒരു ക്രിക്കറ്റ് ടീമല്ലായിരുന്നു കേരള ടീം; തുറന്ന് പറഞ്ഞ് സഞ്ജു സാംസണ്‍

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയില്‍ അത്രയും റെസ്‌പെക്ട് ചെയ്യുന്ന ഒരു ക്രിക്കറ്റ് ടീമായിരുന്നില്ല കേരള ടീമെന്ന് സൂപ്പര്‍ താരം സഞ്ജു സാംസണ്‍. കേരളത്തെ ഇന്ത്യയിലെ ഒരു റെസ്‌പെക്റ്റബിള്‍ ടീമാക്കണമെന്നതും രഞ്ജി ട്രോഫി ജയിക്കുന്നതുമായിരുന്നു ലക്ഷ്യമെന്നും സഞ്ജു പറഞ്ഞു.

എന്നാല്‍ ‘ആദ്യം ഒരു കളി ജയിക്ക് എന്നിട്ട് രഞ്ജി ട്രോഫിയെക്കുറിച്ച് ആലോചിക്ക്’ എന്നൊക്കെ ആളുകള്‍ പറഞ്ഞിരുന്നെന്നും സൂപ്പര്‍ താരം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ കേരള ക്രിക്കറ്റ് ടീം ഇന്ത്യയിലെ വണ്‍ഓഫ് ദി സ്‌ട്രോങ്ങെസ്റ്റ് ക്രിക്കറ്റ് ടീമാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസില്‍ നടന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.

‘ഇന്ത്യയില്‍ അത്രയും റെസ്‌പെക്ട് ചെയ്യുന്ന ഒരു ക്രിക്കറ്റ് ടീമല്ലായിരുന്നു കേരള ടീം. കേരളത്തെ ഇന്ത്യയിലെ ഒരു റെസ്‌പെക്ടബിള്‍ ടീമാക്കണമെന്ന മോട്ടീവും രഞ്ജി ട്രോഫി ജയിക്കണമെന്നും ഉണ്ടായിരുന്നു. അങ്ങനെയൊക്കെ പറയുമ്പോള്‍ നമ്മളെ കളിയാക്കുന്നവരുണ്ടായിരുന്നു. ‘ആദ്യം ഒരു കളി ജയിക്ക് എന്നിട്ട് രഞ്ജി ട്രോഫിയെക്കുറിച്ച് ആലോചിക്ക്’ എന്നൊക്കെ ആളുകള്‍ പറഞ്ഞിരുന്നു.

പത്ത് പതിഞ്ച് വര്‍ഷം മുമ്പ് ആ ഒരു വിഷന്‍ കാണാനുള്ള കോണ്‍ഫിഡന്‍സും ക്ലാരിറ്റിയും നമുക്ക് ഉണ്ടായതുകൊണ്ടാണ് ഇത്രയും അടുത്ത് എത്താന്‍ സാധിച്ചത്. ഇപ്പോള്‍ കേരള ക്രിക്കറ്റ് ടീം ഇന്ത്യയിലെ വണ്‍ഓഫ് ദി സ്‌ട്രോങ്ങെസ്റ്റ് ക്രിക്കറ്റ് ടീമാണ്,’ സഞ്ജു സാംസണ്‍ എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

രഞ്ജി ട്രോഫിയുടെ ആദ്യ ഘട്ടം ഒക്ടോബര്‍ 11 മുതല്‍ നവംബര്‍ അഞ്ച് വരെയും രണ്ടാം ഘട്ടം ജനുവരി 17 മുതല്‍ ഫെബ്രുവരി നാല് വരെയുമാണ് നടക്കുന്നത്.

2026-27 രഞ്ജി ട്രോഫിയില്‍ കേരളം എലൈറ്റ് ഗ്രൂപ്പ് സിയിലാണ്. ബംഗാള്‍, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, ദല്‍ഹി, സര്‍വീസസ് എന്നിവരാണ് കേരളത്തിനൊപ്പം ഗ്രൂപ്പിലുള്ളത്.

ഒക്ടോബര്‍ 11ന് ഝാര്‍ഖണ്ഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സര്‍വീസസ്, ബംഗാള്‍, ഒഡീഷ, ദല്‍ഹി എന്നിവര്‍ക്കെതിരെയാണ് കേരളത്തിന്റെ നാല് ഹോം മത്സരങ്ങള്‍.

2024-25 സീസണില്‍ ഫൈനലിലെത്തിയ കേരളത്തിന് കഴിഞ്ഞ സീസണില്‍ നിരാശാജനകമായ പ്രകടനമായിരുന്നു. ഏഴ് മത്സരങ്ങളില്‍ കേരളത്തിന് ഒരു ജയം മാത്രമാണ് നേടാനായത്.

Content Highlight: Superstar Sanju Samson says the Kerala cricket team was not respected in India previously

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more