ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. വമ്പന്‍ മാറ്റവുമായാണ് കൊല്‍ക്കത്ത കളത്തിലിറങ്ങിയിരിക്കുന്നത്.
സൂപ്പര്‍ താരം കാമറൂണ്‍ ഗ്രീന്‍ ഇലവനിലെത്തിയതാണ് കൊല്‍ക്കത്തയ്ക്ക് ആശ്വാസം. 25.20 കോടി രൂപയ്ക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയ താരമാണ് കാമറൂണ്‍ ഗ്രീന്‍. ഇതുവരെ താരം ഒരു മത്സരം പോലും കളിച്ചില്ലായിരുന്നു. പരിക്ക് മൂലമാണ് താരത്തിന് ടീമില്‍ കളിക്കാന്‍ കഴിയാതെ വന്നത്. താരം ബോള്‍ എറിയുമെന്നാണ് കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെ പറഞ്ഞത്.
എന്നിരുന്നാലും സൂപ്പര്‍ സ്പിന്നറും 2026ലെ ഇന്ത്യയുടെ ലോകകപ്പ് ചാമ്പ്യനുമായ വരുണ്‍ ചക്രവര്‍ത്തിക്ക് ടീമില്‍ സ്ഥാനം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്ന് വരുണിന് വിക്കറ്റുകളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല.
മിച്ചല്‍ മാര്‍ഷ്, ഏയ്ഡന്‍ മര്‍ക്രം, റിഷബ് പന്ത് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), നിക്കോളാസ് പൂരന്‍, അബ്ദുള്‍ സമദ്, മുകുള്‍ ചൗധരി, മണിമാരന്‍ സിദ്ധാര്‍ത്ഥ്, ആവേശ് ഖാന്‍, മുഹമ്മദ് ഷമി, ദിഗ്വേഷ് സിങ് റാഥി, പ്രിന്‍സ് യാദവ്.
അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, കാമറൂണ്‍ ഗ്രീന്‍, അംഗൃഷ് രഘുവംശി (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, റോവ്മാന്‍ പവല്‍, രമണ്‍ദീപ് സിങ്, അനുകുല്‍ റോയ്, സുനില്‍ നരെയ്ന്‍, നവ്ദീപ് സൈനി, കാര്‍ത്തിക് ത്യാഗി.
Content Highlight: Superstar Cameron Green joined the Kolkata team in the IPL match against Lucknow