സമ്മര്‍ റിലീസുകളില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു സൂപ്പര്‍മാന്‍. സമീപകാല ഡി.സി ചിത്രങ്ങളുടെ സ്ഥിരം ഫോര്‍മാറ്റ് പൊളിച്ചെഴുതിക്കൊണ്ടായിരുന്നു ക്രിപ്‌റ്റോണിന്റെ നായകന്‍ തിരിച്ചെത്തിയത്. പത്തുവര്‍ഷത്തോളമായി സൂപ്പര്‍മാനായി വേഷമിട്ടിരുന്നു ഹെന്റി കാവിലിന് പകരക്കാരനെത്തിയ ചിത്രം കൂടിയായിരുന്നു ഇത്.
മാര്‍വലിനായി നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ജെയിംസ് ഗണ്‍ ഡി.സിക്ക് വേണ്ടി ഒരുക്കിയ ആദ്യസിനിമ നിരാശപ്പെടുത്തിയില്ല. ഡേവിഡ് കോറെന്‍സ്വെറ്റ് സൂപ്പര്‍മാനായി വേഷമിട്ട ചിത്രം ഇതിനോടകം ബ്ലോക്ക്ബസ്റ്റര്‍ ടാഗ് സ്വന്തമാക്കിക്കഴിഞ്ഞു. വേള്‍ഡ്‌വൈഡ് കളക്ഷനില്‍ 500 മില്യണാണ് ചിത്രം ഇതുവരെ നേടിയത്.
ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന് ശേഷം 500 മില്യണ് മുകളില്‍ കളക്ഷന്‍ നേടുന്ന ആദ്യ സൂപ്പര്‍ഹീറോ ചിത്രം കൂടിയാണ് സൂപ്പര്‍മാന്‍. വന്‍ പ്രതീക്ഷയിലെത്തിയ മാര്‍വലിന്റെ ക്യാപ്റ്റന്‍ അമേരിക്ക: ബ്രേവ് ന്യൂ വേള്‍ഡ്, തണ്ടര്‍ബോള്‍ട്‌സ് എന്നീ ചിത്രങ്ങള്‍ക്ക് 500 മില്യണെന്ന നേട്ടം സ്വന്തമാക്കാനായില്ല. അവിടെയാണ് സമീപകാല സിനിമകളൊന്നും പ്രതീക്ഷക്കൊത്ത് ഉയരാത്ത ഡി.സിയുടെ ചിത്രം വിജയിച്ചത്.
യഥാര്‍ത്ഥ കോമിക്കില്‍ നിന്ന് വ്യത്യസ്തമായി, തന്റേതായ രീതിയിലാണ് ജെയിംസ് ഗണ്‍ സൂപ്പര്‍മാനെ അവതരിപ്പിച്ചത്. പരാജിതനാകുന്ന, വില്ലനെ കൊല്ലുന്നതില്‍ തെറ്റില്ലെന്ന് കരുതുന്ന സൂപ്പര്‍മാന്‍ ചിലരെയെല്ലാം ഞെട്ടിച്ചിരുന്നു. യഥാര്‍ത്ഥ കോമിക് മാത്രം ഇഷ്ടപ്പെടുന്നവരും സ്‌നൈഡര്‍ ഫാന്‍സും മാത്രമായിരുന്നു സൂപ്പര്‍മാന് നെഗറ്റീവ് റിവ്യൂ നല്‍കിയത്.
മൂന്ന് വര്‍ഷത്തോളമായി കാത്തിരിക്കുന്ന ബാറ്റ്മാന്‍ 2വാണ് ഡി.സിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. മാറ്റ് റീവ്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്ന് ജെയിംസ് ഗണ്‍ അടുത്തിടെ അറിയിച്ചിരുന്നു. 2027ല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. ജോക്കറിന് ശേഷം വണ്‍ ബില്യണ്‍ ക്ലബ്ബിലെത്താന്‍ കഴിയുന്ന ഡി.സി ചിത്രമായാണ് ബാറ്റ്മാന്‍ 2വിനെ ആരാധകര്‍ കാണുന്നത്.
ജെയിംസ് ഗണ്‍ ഒരുക്കുന്ന പീസ്‌മേക്കര്‍ സീസണ്‍ 2വും അധികം വൈകാതെ പ്രേക്ഷകരിലേക്കെത്തും. യാതൊരു പ്രതീക്ഷയുമില്ലാതിരുന്ന സീരീസിന്റെ ആദ്യസീസണ്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. ജെയിംസ് ഗണ്ണിന്റെ വരവ് ഡി.സി യൂണിവേഴ്‌സിന് വലിയൊരു മാറ്റമുണ്ടാക്കുമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
Content Highlight: Superman movie collected 500 million from box office