| Tuesday, 3rd March 2026, 1:17 pm

റോണോയെ വെട്ടാന്‍ സാക്ഷാല്‍ മെസി; കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ വേണ്ടത് ഇത്രമാത്രം...

ശ്രീരാഗ് പാറക്കല്‍

എം.എല്‍.എസില്‍ ഇന്റര്‍ മയാമി ഒര്‍ലാണ്ടോ സിറ്റിയെ തകര്‍ത്ത് വിജയം സ്വന്തമാക്കിയിരുന്നു. ഇന്റര്‍ ഏന്‍ കോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒര്‍ലാണ്ടോ സിറ്റിക്കെതിരെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് മയാമി വിജയം നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ വഴങ്ങിയതിന് ശേഷമാണ് മയാമി ഉഗ്രന്‍ തിരിച്ചുവരവ് നടത്തിയത്. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കരുത്തിലാണ് ടീം എതിരാളികളുടെ പോസ്റ്റില്‍ നാല് ഗോളുകള്‍ അടിച്ച് കയറ്റിയത്.

മയാമിക്കായി ഇരട്ട ഗോളുകള്‍ അടിച്ചാണ് മെസി മത്സരത്തില്‍ തിളങ്ങിയത്. രണ്ടാം പകുതിയിലെ 57ാം മിനിട്ടിലാണ് മെസി തന്റെ ആദ്യ ഗോള്‍ വലയിലെത്തിച്ചത്. ഇതിലൂടെ ടീമിന് സമനിലയും നേടാനായി. മത്സരത്തിലെ അവസാന ഘട്ടത്തിത്തില്‍ 90ാം മിനിറ്റിലായിരുന്നു അര്‍ജന്റൈന്‍ ഇതിഹാസം തന്റെ ഇരട്ട ഗോള്‍ പൂര്‍ത്തിയാക്കിയത്. തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെയായിരുന്നു താരം ഗോള്‍ നേടിയത്.

ഇതോടെ തന്റെ കരിയര്‍ ഗോളുകളള്‍ 898 ആയി ഉയര്‍ത്താന്‍ മെസിക്ക് സാധിച്ചിരിക്കുകയാണ്. ഇനി വെറും രണ്ട് ഗോളുകള്‍ നേടിയാല്‍ മെസിക്ക് 900 എന്ന വമ്പന്‍ മൈല്‍സ്റ്റോണിലെത്താന്‍ സാധിക്കും. ഈ രണ്ട് ഗോളുകള്‍ നേടിക്കഴിഞ്ഞാല്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഒരു വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനും മെസിക്ക് സാധിക്കും.

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 900 ഗോളുകള്‍ നേടുന്ന താരമാകാനാണ് മെസിക്ക് സാധിക്കുക. മാത്രമല്ല ഈ നേട്ടത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടക്കാനും മെസിക്ക് കഴിയും.
ക്ലബ്ബിനും രാജ്യത്തിനുമായി 1238 മത്സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 900 ഗോള്‍ എന്ന നാഴികക്കല്ല് പിന്നിട്ടത്. എന്നാല്‍ മെസി നിലവില്‍ 1139 മത്സരങ്ങളില്‍ നിന്നാണ് 898 ഗോളുകള്‍ അക്കൗണ്ടിലാക്കിയത്.

ഇനി മാര്‍ച്ച് എട്ടിന് ഡി.സി യുണൈറ്റഡിനെതിരായ മത്സരത്തിലാണ് മെസി കളത്തിലിറങ്ങുന്നത്. എം.എന്‍ഡ് ടി ബാങ്ക് സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ മെസി ഏറ്റവും വേഗതയില്‍ 900 ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: Super Footballer Lionel Messi Need Two More Goals To Surpass Cristiano Ronaldo In Great Record Achievement
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more