| Thursday, 9th April 2026, 2:00 pm

നസ്‌ലനെ റിജക്റ്റ് ചെയ്ത അഞ്ജലിയായിട്ടാണ് എന്നെ അറിയുക: 'പ്രേമലു' കണ്ടിട്ടാണ് 'ഡർബി'യിലേക്ക് വിളിക്കുന്നത്: സുപർണ

നന്ദന എം.സി

സൂപ്പർ ഹിറ്റ് ചിത്രമായ സൂപ്പർ ശരണ്യയ്ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് 2024ൽ പുറത്തിറങ്ങിയ പ്രേമലു ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയിരുന്നു. നസ്‌ലൻ, മമിത ബൈജു, സംഗീത് പ്രതാപ് എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം തെന്നിന്ത്യൻ പ്രേക്ഷകരുടേയും സ്വീകാര്യത നേടി.

സുപർണ, Photo: Suparna/ Instagram

ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും, നസ്‌ലന്റെ കഥാപാത്രത്തെ ആദ്യം റിജക്ട് ചെയ്യുന്ന അഞ്ജലി എന്ന കഥാപാത്രം പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ കഥാപാത്രത്തെ തനിമയോടെ അവതരിപ്പിച്ചത് യുവതാരം സുപർണയാണ്.

ഇപ്പോൾ സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ക്യാംപസ് ആക്ഷൻ-ഡ്രാമയായ ഡർബിയിലൂടെ സുപർണ വീണ്ടും ശ്രദ്ധ നേടുകയാണ്. ചിത്രത്തിൽ മെഹറിൻ എന്ന ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. തന്റെ മൂന്നാമത്തെ സിനിമയായ ഡർബിയിലൂടെ മലയാള സിനിമയിൽ കൂടുതൽ ഉറച്ച സ്ഥാനം സ്വന്തമാക്കാൻ ഒരുങ്ങുകയാണ് താരം.

അതേസമയം, പ്രേക്ഷകർ ഇപ്പോഴും താരത്തെ ഓർക്കുന്നത് പ്രേമലുവിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെയാണെന്ന് പറയുകയാണ് താരം.

‘ഡർബി’ എന്റെ മൂന്നാമത്തെ പടമാണ്. പ്രേക്ഷകർക്ക് എന്നെ പെട്ടെന്ന് മനസിലാകുന്നത് ‘പ്രേമലു’വിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെയായിരിക്കും. നസ്‌ലെനെ ആദ്യം റിജക്ട് ചെയ്യുന്ന ആ വേഷം.

പ്രേമലു, Photo: IMDb

അത് കഴിഞ്ഞിട്ട് ഒരു റൊണാൾഡോ ചിത്രം എന്ന സിനിമയിൽ ബിജി എന്ന കഥാപാത്രമായി അഭിനയിച്ചു. പിന്നെയാണ് ഡാർബിയിൽ അഭിനയിച്ചത്. ഇനിയിപ്പോൾ മാത്യു തോമസിന്റെ പടത്തിൽ (‘പ്രഥമദൃഷ്ട്യാ കുറ്റക്കാരൻ’) മാത്യുവിന്റെ ജോഡിയായി ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്. അതിന്റെ റിലീസിന് കാത്തിരിക്കുകയാണ്,’ സുപർണ പറഞ്ഞു.

തെന്നിന്ത്യയൊട്ടാകെ മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘പ്രേമലു’. ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയമാണ് കൊയ്തത്.

മികച്ച പ്രതികരണം നേടിയ സിനിമ 100 കോടിക്കും മുകളിൽ കളക്ഷൻ നേടിയിരുന്നു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിച്ച ചിത്രം ഭാവന സ്റ്റുഡിയോസാണ് നിർമിച്ചത്.

Content Highlight: Suparna tallk about the character of anjali in premalu movie

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more