| Saturday, 11th April 2026, 4:26 pm

വെടിക്കെട്ടില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം തൂക്കി; ഹൈദരാബാദിന്റെ പടയോട്ടം തുടങ്ങി മക്കളെ...!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. മുല്ലാന്‍പൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിലവില്‍ ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 105 റണ്‍സാണ് അടിച്ചെടുത്തത്.

പവര്‍പ്ലെയില്‍ വെടിക്കെട്ട് പ്രകടനമാണ് ഹൈദരാബാദ് ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡ്ഡും കാഴ്ചവെച്ചത്. 22 പന്തില്‍ ഏഴ് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ അഭിഷേക് 66 റണ്‍സ് നേടി ക്രീസില്‍ തുടരുകയാണ്. 300.00 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്. അഭിഷേകിനപ്പം 15 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 33 റണ്‍സ് നേടി ഹെഡ്ഡും നിലയുറപ്പിച്ചുകഴിഞ്ഞു.

ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും ഹൈദരാബാദിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ പവര്‍ പ്ലേസ്‌കോര്‍ സ്വന്തമാക്കാനാണ് ഓറഞ്ച് ആര്‍മിക്ക് സാധിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് ഹൈദരാബാദ് ഈ നേട്ടം പങ്കിടുന്നത്.

ഐ.പി.എല്ലിലെ ഏറ്റവും ഉയര്‍ന്ന പവര്‍ പ്ലേ സ്‌കോര്‍

(സ്‌കോര്‍ – ടീം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)

125/0 സണ്‍റൈസേഴ്സ് ഹൈദരബാദ് – ദല്‍ഹി ക്യാപിറ്റല്‍സ് – 2024

107/0 സണ്‍റൈസേഴ്സ് ഹൈദരബാദ് – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് -2024

105/0 സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – പഞ്ചാബ് കിങ്‌സ് – 2026*

105/0 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2017

100/2 ചെന്നൈ സൂപ്പര്‍ കിങ്സ് – പഞ്ചാബ് കിങ്സ് – 2014

97/1 രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 2026

സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹെന്റിക്ക് ക്ലാസന്‍, സലില്‍ അറോറ, അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷ് ദുബെ, ശിവാംഗ് കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ഇഷാന്‍ മലിംഗ

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, കൂപ്പര്‍ കനോലി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ശശാങ്ക് സിങ്, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ യാന്‍സെന്‍, സേവ്യര്‍ ബാര്‍ട്‌ലെറ്റ്, വിജയ്കുമാര്‍ വൈഷക്, അര്‍ഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചഹല്‍

Content Highlight: Sunrisers Hyderabad In Great Record Achievement In IPL History

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more