മലയാളത്തില്‍ നിലവില്‍ അണ്ടര്‍റേറ്റഡായിട്ടുള്ള നടന്മാരിലൊരാളാണ് സണ്ണി വെയ്ന്‍. ഇന്‍ഡസ്ട്രിയിലെത്തി 14 വര്‍ഷമായിട്ടും സണ്ണി വെയ്‌നിലെ നടനെ കൃത്യമായി ഉപയോഗിക്കാന്‍ പല സംവിധായകര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. പല പ്രകടനങ്ങളിലൂടെയും ഞെട്ടിച്ചിട്ടുണ്ടെങ്കിലും അര്‍ഹിച്ച അംഗീകാരങ്ങള്‍ താരത്തെ തേടിയെത്തിയിട്ടില്ല.
നല്ല ഫാന്‍ ബേസും സണ്ണി വെയ്‌നിനുണ്ടെന്ന് പലപ്പോഴായി വ്യക്തമായിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളിലെത്തിയ രണ്ട് സിനിമകളില്‍ സണ്ണി വെയ്‌നിന് ലഭിച്ച ഇന്‍ട്രോ സീനും അതിന് ലഭിച്ച റെസ്‌പോണ്‍സുമാണ് ചര്‍ച്ചയാകുന്നത്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായ ലോകഃ ചാപ്റ്റര്‍ വണ്ണിലും ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം നടത്തുന്ന ആട് 3യിലും ഗംഭീര ഇന്‍ട്രോയാണ് താരത്തിന് ലഭിച്ചത്.
ആട് ഫ്രാഞ്ചൈസിയില്‍ ഏറ്റവും ഫാന്‍ബേസുള്ള കഥാപാത്രങ്ങളിലൊന്നാണ് സണ്ണി വെയ്‌നിന്റെ സാത്താന്‍ സേവ്യര്‍. ഹൈറേഞ്ചില്‍ കള്ളക്കടത്തുമൊക്കെയായി നടക്കുന്ന സേവ്യര്‍ സണ്ണി വെയ്‌നിന്റെ മാസ് കഥാപാത്രങ്ങളിലൊന്നാണ്. ആട് 3യില്‍ നായകനായ ജയസൂര്യയെക്കാള്‍ മാസ് എന്‍ട്രി ലഭിച്ചത് സാത്താന്‍ സേവ്യര്‍ക്കായിരുന്നു.
എന്തുകൊണ്ടാണ് തന്നെ സാത്താനെന്ന് വിളിക്കുന്നതെന്ന് കൃത്യമായി വരച്ചുകാട്ടുന്ന തരത്തിലായിരുന്നു ഈ എന്‍ട്രി. അക്ഷരാര്‍ത്ഥത്തില്‍ തീപ്പൊരി എന്‍ട്രി തന്നെയാണ് സംവിധായകന്‍ സണ്ണി വെയ്‌നിന് സമ്മാനിച്ചത്. സാത്താന്‍ സേവ്യറെപ്പോലെ പാസ്റ്റ് പോര്‍ഷനില്‍ കാണിച്ച വാള്‍ട്ടര്‍ സായിപ്പും താരം ഗംഭീരമാക്കി. അടുത്ത ഭാഗത്തിലും സേവ്യറിന്റെ മാസ് സീനുകള്‍ ആരാധകര്‍ക്ക് വിരുന്നാകുമെന്ന് ഉറപ്പാണ്.
ആട് 3യെപ്പോലെ തിയേറ്റര്‍ ഇളക്കിമറിച്ച സണ്ണി വെയ്‌നിന്റെ മറ്റൊരു കഥാപാത്രമായിരുന്നു ലോകഃയിലെ കത്തനാര്‍. രണ്ടര മണിക്കൂര്‍ സിനിമയില്‍ ആകെ പത്ത് മിനിറ്റ് മാത്രമായിരുന്നു കത്തനാര്‍ക്കുള്ള സ്‌ക്രീന്‍ ടൈം. എന്നാല്‍ അതിഗംഭീര ബി.ജി.എമ്മിലൂടെയുള്ള സണ്ണി വെയ്‌നിന്റെ എന്‍ട്രിക്ക് വലിയ കൈയടികളായിരുന്നു. ലോകഃയുടെ വരും ഭാഗങ്ങളില്‍ സണ്ണി വെയ്‌നും ഭാഗമാകുമെന്നാണ് കരുതുന്നത്.
നടനെന്ന നിലയിലും സണ്ണി വെയ്ന്‍ അടുത്ത കാലത്ത് ഞെട്ടിച്ചിട്ടുണ്ട്. മജു സംവിധാനം ചെയ്ത അപ്പന്‍, പെരുമാനി എന്നീ ചിത്രങ്ങളില്‍ താരത്തിന്റേത് ഗംഭീര പ്രകടനമായിരുന്നു. അപ്പനിലെ ഞൂഞ്ഞ് എന്ന കഥാപാത്രം സണ്ണി വെയ്‌നിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നു. ഇനിയും താരത്തിന്റെ പ്രകടനം സിനിമാപ്രേമികളെ ഞെട്ടിക്കുമെന്നാണ് കരുതുന്നത്.
Content Highlight: Sunny Wayne gets mass intro scene in Aadu 3 Movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ