| Wednesday, 19th September 2018, 8:22 pm

സണ്ണി ലിയോണിനെ നേരിട്ട് കാണാന്‍ ഇനി ദല്‍ഹിയില്‍ പോയാല്‍ മാത്രം മതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഏറെ ആരാധകരുള്ള ബോളിവുഡ് താരം സണ്ണി ലിയോണിനൊപ്പം സെല്‍ഫി പകര്‍ത്താനും നേരിട്ട് കാണാനും ഇനി ദല്‍ഹിയില്‍ പോയാല്‍ മാത്രം മതി. താരത്തിന്റെ ഒറിജിനലിനെ വെല്ലുന്ന മെഴുക് പ്രതിമ പണികഴിപ്പിച്ചിരിക്കുകയാണ് ദല്‍ഹിയിലെ ടുസാഡ്‌സ് മ്യൂസിയം.

ചൊവ്വാഴ്ച താരം നേരിട്ടെത്തിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. മറക്കാനാവാത്ത അനുഭവമാണ് തന്റെ മെഴുക് പ്രതിമ എന്നായിരുന്നു സൃഷ്ടിയോട് താരത്തിന്റെ പ്രതികരണം.


ALSO READ: ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കള്‍, ഏറ്റവുമധികം മിശ്രവിവാഹം കഴിക്കുന്നത് സംഘപ്രവര്‍ത്തകര്‍; മോഹന്‍ ഭാഗവത്


“”വളരെ സന്തോഷമുണ്ട്. നിരവധിപേരുടെ കഠിനാധ്വാനമാണ് ഈ ശില്പം”” സണ്ണി ലിയോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നേരത്തെ താരം കേരളത്തിലെത്തിയപ്പോള്‍ തടിച്ച് കൂടിയ ജനാവലി കാരണം ഗതാഗതം സ്തംഭിച്ചിരുന്നു. ഇനി ആളുകള്‍ക്ക് ദല്‍ഹി വരെ ഒരു യാത്ര മതിയാവും.


ALSO READ: ഗോവ ക്യാബിനറ്റ് ഐ.സി.യുവിലാണെന്ന് ശിവസേന: പരീക്കറിന് അന്തസ്സോടെ രാജിവയ്ക്കാമായിരുന്നെന്നും വിമര്‍ശനം


കരിയറിന്റെ ആരംഭ കാലത്ത് പോണ്‍ സിനിമകളിലെ അഭിനേത്രി ആയിരുന്ന സണ്ണി പിന്നീട് ബോളിവുഡില്‍ എത്തുകയായിരുന്നു. ജിസം 2, രാഗിണി എം.എം.എസ് 2, എക് പഹേലി ലീല തുടങ്ങിയ ചിത്രങ്ങളില്‍ താരം വേഷമിട്ടു.

Latest Stories

We use cookies to give you the best possible experience. Learn more