| Sunday, 3rd December 2017, 5:24 pm

സണ്ണി ലിയോണ്‍ തെന്നിന്ത്യന്‍ സിനിമയിലേക്ക്

എഡിറ്റര്‍

കോഴിക്കോട്: ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആദ്യമായി തെന്നിന്ത്യന്‍ ഭാഷകളില്‍ അഭിനയിക്കുന്നു. ശക്തമായ മുഴുനീള കഥാപാത്രമായാണ് താരം അഭിനയിക്കുന്നത്.

തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. താന്‍ വളരെ ആകാംക്ഷയിലാണെന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ചിത്രത്തില്‍ എന്റെ കഥാപാത്രം വളരെ ശക്തമാണ്. ഈ സിനിമ എന്റെ ജീവിതം മാറ്റി മറിക്കുമെന്ന് പറയുന്നു ചിലര്‍. ഞാന്‍ അങ്ങനെ കരുതുന്നില്ല. വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുകളായിട്ടേ കരുതുന്നുള്ളു.


Also Read: ആനവണ്ടി ബ്ലോഗിനെതിരെ കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍


ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സണ്ണി ലിയോണ്‍ ആരാധകരെ തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്ന കാര്യം അറിയിച്ചത്. ചിത്രത്തിനു ഇതുവരെയും പേരിട്ടില്ല.

വര്‍ഷങ്ങളായി താന്‍ ആക്ഷന്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നം സണ്ണി വെളിപ്പെടുത്തി. ആക്ഷനു പ്രാധാന്യം കൊടുത്തുള്ള സിനിമയായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

എഡിറ്റര്‍

Latest Stories

We use cookies to give you the best possible experience. Learn more