| Tuesday, 22nd September 2020, 1:13 pm

എം.എല്‍.എ സണ്ണി ജോസഫിന് കൊവിഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫിന് കൊവിഡ്. എം.എല്‍.എ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കൊവിഡ് പോസിറ്റീവ് ആണെന്നും താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

‘പ്രിയ സുഹൃത്തുക്കളെ, 22-09-2020 ന് രാവിലെ ഞാന്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ കൊവിഡ് 19 ഫലം പോസിറ്റീവ് ആണ്. ആയതിനാല്‍ ഞാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ ആവേണ്ടതാണ്.’, എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ മന്ത്രിമാരായ തോമസ് ഐസക്കിനും ഇ.പി ജയരാജനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് മൂന്നാമത്തെ എം.എല്‍.എയ്ക്കാണ് ഇപ്പോള്‍ കൊവിഡ് പോസിറ്റീവാകുന്നത്.

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തെ സമരത്തെ നേരിട്ട കന്റോണ്‍മെന്റ് എ.സി.പിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഷാഫി പറമ്പില്‍, ശബരിനാഥന്‍ തുടങ്ങിയ എം.എല്‍.എമാര്‍ നിരീക്ഷണത്തിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sunny Joseph MLA Covid

We use cookies to give you the best possible experience. Learn more