| Monday, 12th May 2025, 11:51 am

കെ.പി.സി.സി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:കെ.പി.സി.സി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റു. ഇന്ദിര ഭവനിലെത്തിയാണ് ചുമതലയേറ്റെടുത്തത്. മുന്‍ കെ.പി.സി.സി അധ്യക്ഷനായ കെ. സുധാകരനാണ് സണ്ണി ജോസഫിന് ചുമതല കൈമാറിയത്.

ഈ ചുമതലയ്ക്ക് എന്തുകൊണ്ടും സണ്ണി ജോസഫ് യോഗ്യനാണെന്നും എന്ത് കാര്യവും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ സാധിക്കുന്ന ആളാണ് അദ്ദേഹമെന്നും പ്രതിപക്ഷ നേതാവി വി.ഡി. സതീന്‍ പ്രതികരിച്ചു.

കെ.പി.സി.സി പ്രസിഡന്റിനൊപ്പം വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും ഷാഫി പറമ്പിലും എ.പി. അനില്‍ കുമാറും ചുമതലയേറ്റെടുത്തു. യു.ഡി.എഫ് കണ്‍വീനറായി അടൂര്‍ പ്രകാശും ചുമലയേറ്റെടുത്തിട്ടുണ്ട്.

എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ യു.ഡി.എഫ് കണ്‍വീനര്‍ എം. എം. ഹസന്‍, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍. വി. എം. സുധീരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Content Highlight: Sunny Joseph appointed as new KPCC President

We use cookies to give you the best possible experience. Learn more