| Thursday, 22nd May 2025, 11:39 pm

വ്യവസായിയില്‍ നിന്നും മൂന്ന് കോടി തട്ടി; മുതലമട സ്‌നേഹം ട്രസ്റ്റ് ചെയര്‍മാന്‍ സുനില്‍ സ്വാമി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോയമ്പത്തൂര്‍: വ്യവസായിയെ വഞ്ചിച്ച കേസില്‍ പാലക്കാട് മുതലമട സ്‌നേഹം ട്രസ്റ്റ് ചെയര്‍മാന്‍ സുനില്‍ സ്വാമി  അറസ്റ്റില്‍. കോമ്പത്തൂരിലെ വ്യവസായിയെ വഞ്ചിച്ച് മൂന്ന് കോടി തട്ടിയെടുത്തുവെന്ന കേസിലാണ് അറസ്റ്റ്.

തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. കോയമ്പത്തൂര്‍ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.

മുതലമടയിലെ സ്‌നേഹം ട്രസ്റ്റിന് റിസര്‍വ് ബാങ്ക് മൂന്നര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന രീതിയില്‍ വ്യാജ കത്ത് നിര്‍മിച്ച് വ്യവസായിയോട് പണം ആവശ്യപ്പെടുകയായിരുന്നു. അടിയന്തര ആവശ്യത്തിനാണെന്ന് പറഞ്ഞ് മൂന്ന് കോടി രൂപയോളം വാങ്ങുകയായിരുന്നു.

എന്നാല്‍ ഏറെ നാളായി പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. റിസര്‍വ് ബാങ്കിന്റെ പണം വന്നാലുടന്‍  തിരികെ നല്‍കാമെന്നായിരുന്നു സുനില്‍ സ്വാമി വാഗ്ദാനം ചെയ്തിരുന്നത്.

Content Highlight:  Sunil Swamy, chairman of Muthalamada Sneham Trust, arrested for defrauding a businessman of Rs. 3 crore

We use cookies to give you the best possible experience. Learn more