| Sunday, 14th June 2020, 10:15 pm

കുഞ്ഞനന്തനെ പോരാളിയാക്കിയ പ്രസ്താവന തന്റേതല്ലെന്ന് സുനില്‍.പി. ഇളയിടം; 'മര്യാദയില്ലായ്മ, പ്രചാരണം പിന്‍വലിക്കണം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും സി.പി.ഐ.എം നേതാവുമായ പി.കെ കുഞ്ഞനന്തനെ താന്‍ അനുസ്മരിച്ച രീതിയില്‍ വരുന്ന പോസ്റ്റുകള്‍ തന്റേതല്ലെന്ന് ചിന്തകന്‍ സുനില്‍. പി. ഇളയിടം. സുനില്‍ പി ഇളയിടം സ്പീച്ച് എന്ന ഫേസ്ബുക്ക് പേജിലാണ് കുഞ്ഞനന്തനെ അനുസ്മരിച്ച് പോസ്റ്റ് വന്നത്. ഈ പേജ് തന്റേതല്ലെന്നും പ്രചാരണം പിന്‍വലിക്കണമെന്നും സുനില്‍. പി. ഇളയിടം പറഞ്ഞു.

സുനില്‍ പി ഇളയിടത്തിന്റെ പ്രതികരണം

എന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തി ഇങ്ങനെയൊരു പ്രസ്താവന പ്രചരിക്കുന്ന കാര്യം ഇപ്പോഴാണ് സുഹൃത്തുക്കള്‍ ശ്രദ്ധയില്‍ പെടുത്തിയത്. ഇത് എന്റെ പേജോ പ്രസ്താവനയോ അല്ല. ബന്ധപ്പെട്ടവര്‍ ഇത് പിന്‍വലിക്കണം

എനിക്ക് ഈയൊരു FB അക്കൗണ്ട് മാത്രമാണ് ഉള്ളത്. എന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന മറ്റു പേജുകളും പ്രസ്താവനകളും എന്റെ അറിവോ സമ്മതമോ ഉള്ളവയല്ല.

എന്റെ പേരും ചിത്രവും ഉപയോഗിച്ച് ഞാന്‍ പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് മര്യാദയില്ലായ്മയാണ്. ബന്ധപ്പെട്ടവര്‍ അതവസാനിപ്പിക്കണം.

Latest Stories

We use cookies to give you the best possible experience. Learn more