| Sunday, 3rd May 2026, 6:18 pm

ഐ.പി.എല്ലില്‍ 200 നോട്ട് ഔട്ട്; ഡബിള്‍ സെഞ്ച്വറിയില്‍ തിളങ്ങി സുനില്‍ നരെയ്ന്‍

Sudev A

ഐ.പി.എല്ലില്‍ പുതിയ നാഴികക്കല്ല് സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓള്‍ റൗണ്ടര്‍ സുനില്‍ നരെയ്ന്‍. ഐ.പി.എല്ലില്‍ 200 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയാണ് നരെയ്ന്‍ പുതിയ മൈല്‍സ്റ്റണിലേക്ക് നടന്നുകയറിയത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ നേടിയാണ് താരം 200 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. ഇഷാന്‍ കിഷന്‍, സാലില്‍ അറോറ എന്നിവരെയാണ് നരെയ്ന്‍ പുറത്താക്കിയത്.

ഐ.പി.എല്ലില്‍ 200 വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരമാണ് നരെയ്ന്‍. യുസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരായിരുന്നു ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ സ്പിന്നര്‍ കൂടിയാണ് നരെയ്ന്‍.  ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദേശ താരവും ഒരു ടീമിന് വേണ്ടി 200 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ആദ്യ താരവും കൂടിയാണ് നരെയ്ന്‍.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങള്‍, വിക്കറ്റുകളുടെ എണ്ണം

യുസ്വേന്ദ്ര ചഹല്‍-228

ഭുവനേശ്വര്‍ കുമാര്‍-215

സുനില്‍ നരെയ്ന്‍-201

പിയൂഷ് ചൗള-192

ആര്‍. അശ്വിന്‍-187

ജസ്പ്രീത് ബുംറ-186

ഡെയ്ന്‍ ബ്രാവോ-183

രവീന്ദ്ര ജഡേജ-177

അമിത് മിശ്ര-174

ലസിത് മലിംഗ-170

മത്സരത്തില്‍ നരെയ്ന് പുറമെ വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകളും കാര്‍ത്തിക് ത്യാഗി എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി തിളങ്ങിയപ്പോള്‍ ഹൈദരാബാദ് ബാറ്റിങ് നിര തകരുകയായിരുന്നു. വൈഭവ് അറോറ, കാമറൂണ്‍ ഗ്രീന്‍, അനുകുല്‍ റോയ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 19 ഓവറില്‍ 165 റണ്‍സിന് പുറത്താവുകയായിരുന്നു.

ഹൈദരാബാദിനായി ട്രാവിസ് ഹെഡ് അര്‍ധ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 28 പന്തില്‍ 61 റണ്‍സാണ് താരം അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും മൂന്ന് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു ഹെഡിന്റെ ഇന്നിങ്‌സ്. ഇഷാന്‍ കിഷന്‍ 29 പന്തില്‍ 42 റണ്‍സും നേടി. നാല് ഫോറുകളും രണ്ട് സിക്സുകളുമാണ് ഇഷാന്‍ നേടിയത്. ബാക്കിയുള്ള താരങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

Content Highlight: Sunil Narine Create a Historical Record in IPL

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more