ടി-20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരവും വിജയിച്ച് ഇന്ത്യ കുതിക്കുകയാണ്. ഇനി ഫെബ്രുവരി 15ന് പാകിസ്ഥാനെതിരായ വമ്പന്‍ മത്സരമാണ് ഇന്ത്യയ്ക്കുള്ളത്. മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ഓപ്പണിങ് പൊസിഷനില്‍ ആശങ്ക അറിയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ സുനില്‍ ഗവാസ്‌കര്‍.
സഞ്ജു സാംസണ്‍ – Photo: bcci
പാകിസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ അഭിഷേക് ശര്‍മ ഫിറ്റ് അല്ലെങ്കില്‍ സഞ്ജുവിന് കളിക്കേണ്ടി വരുമെന്നും ഇത് ടീം മാനേജ്‌മെന്റിനെ അസ്വസ്ഥതപ്പെടുത്തുമെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ലഭിച്ച അവസരങ്ങളില്‍ റണ്‍സ് നേടാന്‍ സാധിക്കാത്തതുകൊണ്ടു വരാനിരിക്കുന്ന മത്സരത്തില്‍ സഞ്ജുവിന് റണ്‍സ് നേടാന്‍ സാധിച്ചേക്കുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹും പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഗവാസ്‌കര്‍.
‘സഞ്ജു സാംസണ്‍ പുറത്തായ രീതി… ഇതേ ഏരിയയില്‍ മുമ്പും സഞ്ജു സാംസണ്‍ പുറത്തായിട്ടുള്ളത്. ഞായറാഴ്ചത്തെ മത്സരത്തില്‍ (പാകിസ്ഥാനെതിരായ മത്സരം) അഭിഷേക് ശര്‍മ ഫിറ്റ് അല്ലെങ്കില്‍ സഞ്ജുവിന് കളിക്കേണ്ടി വരും, ഇത് ടീം മാനേജ്‌മെന്റിനെ അല്‍പം അസ്വസ്ഥതപ്പെടുത്തും. ന്യൂസിലന്‍ഡിനെതിരെയും ഈ മത്സരത്തിലും നേടാതെ പോയ റണ്‍സെല്ലാം സഞ്ജു വരാനിരിക്കുവന്ന നിര്‍ണായക മത്സരത്തില്‍ നേടുമെന്ന് പ്രതീക്ഷിക്കാം,’ ഗവാസ്‌കര്‍ പറഞ്ഞു.
അതേസമയം നമീബിയക്കെതിരായ മത്സരത്തില്‍ 93 റണ്‍സിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 210 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയ 116 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി സഞ്ജു സാംസണും ഇഷാന്‍ കിഷനുമാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. രണ്ടാം ഓവറില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് സഞ്ജു എട്ട് പന്തില്‍ മൂന്ന് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 22 റണ്‍സ് നേടി മടങ്ങുകയായിരുന്നു. ലോകകപ്പില്‍ സഞ്ജുവിന്റെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്.
മത്സരത്തില്‍ സൂപ്പര്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ കളത്തില്‍ ഇറങ്ങിയില്ലായിരുന്നു. വയറിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരം ആശുപത്രിയിലായിരുന്നു. ഇതോടെയാണ് മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണിങ് പൊസിഷനില്‍ തിരിച്ചെത്തിയത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ അഭിഷേക് കളത്തിലറങ്ങുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: Sunil Gavaskar Talking About Sanju Samson