അബൂദാബി: എ.എഫ്.സി കപ്പിലെ ഇരട്ടഗോളിലൂടെ ദേശീയ ടീമിനായി നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ രണ്ടാമത്തെ താരമെന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി.
ഇന്നത്തെ മത്സരത്തില്‍ മെസ്സിയെ മറികടന്ന ഛേത്രിയ്ക്ക് 67 ഗോളുകളായി. 65 ഗോളുകളാണ് മെസ്സിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. 85 ഗോളുമായി ഇനി ക്രിസ്റ്റിയാനോ മാത്രമാണ് ഛേത്രിയ്ക്ക് മുന്നിലുള്ളത്.
ഇന്നത്തെ മത്സരത്തില്‍ 27ാംമിനുട്ടിലാണ് ഛേത്രി ആദ്യ ഗോള്‍നേടിയത്. പെനാല്‍റ്റിബോക്സില്‍ മലയാളി താരം ആഷിഖ് കുരുണിയന്റെ മുന്നേറ്റത്തിനിടെ പന്ത് തായ് താരത്തിന്റെ കൈയില്‍ തട്ടിയപ്പോള്‍ റഫറി പെനാല്‍റ്റി വിളിക്കുകയായിരുന്നു. തുടര്‍ന്ന് കിക്കെടുത്ത ഛേത്രി ഗോള്‍ നേടുകയായിരുന്നു.
രണ്ടാം പകുതിയിലാണ് ഛേത്രിയുടെ രണ്ടാം ഗോള്‍ പിറന്നത്. 46ാം മിനുട്ടില്‍ ആഷിഖ് തട്ടി നല്‍കിയ പന്ത് ഛേത്രി ഗോളാക്കുകയായിരുന്നു.