| Saturday, 23rd May 2020, 9:44 pm

സുന്ദരനായവനെ... സുബ്ഹാനല്ല..; ഹലാല്‍ ലൗ സ്റ്റോറിയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ഹലാല്‍ ലൗ സ്റ്റോറിയിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയേ പുറത്തുവിട്ടു. സുന്ദരനായവനെ എന്ന ഗാനമാണ് പുറത്തുവിട്ടത്.

ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ് ആന്റണി എന്നിവരെ കൂടാതെ ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍,സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നത്.

പാര്‍വതിയും ചിത്രത്തില്‍ ഒരു നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട്. മുഹ്‌സിന്‍ പരാരി, സകരിയ ചേര്‍ന്നാണു രചന നിര്‍വഹിച്ചിരിക്കുന്നത്. അജയ് മേനോന്‍ ഛായാഗ്രഹണവും സൈജു ശ്രീദ്ധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഷഹബാസ് അമന്‍, റെക്‌സ് വിജയന്‍, ബിജിപാല്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതവും ബിജിബാല്‍ പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു.

സിനിമയുടെ കലാസംവിധാനം അനീസ് നാടോടി നിര്‍വഹിച്ചിരിക്കുന്നു. മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത് റോണക്സ് സേവിയറാണു.

പിആര്‍ഒ – ആതിര ദില്‍ജിത്ത് വസ്ത്രാലങ്കാരം മസ്ഹര്‍ ഹംസ. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ – ബെന്നി കട്ടപ്പന. സ്റ്റില്‍സ്സ് – രോഹിത്ത് കെ സുരേഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ദിനില്‍ ബാബു. കോ റൈറ്റര്‍ – ആഷിഫ് കക്കോടി. കോ പ്രോഡ്യൂസര്‍സ് – സകരിയ, മുഹ്‌സിന്‍ പരാരി, സൈജു ശ്രീദ്ധരന്‍, അജയ് മേനോന്‍. എന്നിവരാണു മറ്റു പ്രധാന അണിയറ പ്രവര്‍ത്തകര്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more