ഷില്ലോംഗ്: ഇന്ത്യന്‍ കരസേനയെ പിടിച്ചുലച്ച സുഖ്ന ഭൂമിവിവാദത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ ലെഫ്.ജനറല്‍ പി കെ റാത്തിനെതിരായുള്ള പട്ടാളക്കോടതി (കോര്‍ട്ട് മാര്‍ഷല്‍) നടപടികള്‍ രണ്ടാഴ്ച്ചത്തേക്കു നീട്ടിവച്ചു. റാത്തിന്റെ അപേക്ഷയെത്തുടര്‍ന്നാണ് നടപടി.
ആഗസ്റ്റ് 30 നായിരുന്നു കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ ആരംഭിക്കേണ്ടിയിരുന്നത്. റാത്തിന്റെ അപേക്ഷയെ തുടര്‍ന്നാണ് ലെഫ്.ജനറല്‍ ഐ ജെ സിംഗ് ഈമാസം 14 ലേക്കു മാറ്റിയത്. സിംഗ് അടക്കം ലെഫ്.ജനറല്‍ റാങ്കുള്ള മൂന്നുപേരാണ് പട്ടാളക്കോടതിയില്‍ റാത്തിന്റെ കേസ് പരിഗണിക്കുന്നത്.
പശ്ചിമബംഗാളിലെ സൈന്യത്തിന്റെ കൈവശമുള്ള 70 ഏക്കര്‍സ്ഥലം നിയമവിരുദ്ധമായി സ്വകാര്യസ്കൂളിന് കൈമാറിയെന്നാണ് കേസ്. റാത്ത്, മുന്‍ സൈനിക സെക്രട്ടറി ലെഫ്.ജനറല്‍ അവ്ദേശ് പ്രകാശ്, ലഫ്.ജനറല്‍ രമേശ് ഹല്‍ഗാലി, മേജര്‍.ജനറല്‍ പി കെ സെന്‍ എന്നിവരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു.