| Monday, 14th September 2026, 2:37 pm

സുജയ എനിക്കെതിരെ കേസ് കൊടുത്തു; നീതിനിഷേധത്തിനായി ജീവന്‍ പോകും വരെ പോരാടും: സുനിത ദേവദാസ്

അഞ്ജു ചന്ദ്രന്‍

കൊച്ചി: മാധ്യമപ്രവര്‍ത്തക സുജയ പാര്‍വതി നല്‍കിയ പരാതിയില്‍ മിനിറ്റുകള്‍ക്കുള്ളില്‍ കേസെടുക്കുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ കാനഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വീഡിയോ വ്‌ളോഗര്‍ സുനിത ദേവദാസ്.

സുജയ തനിക്കെതിരെ കേസ് കൊടുത്തെന്നും എന്നാല്‍ സുജയക്കെതിരെ പെണ്‍കുട്ടികള്‍ പരാതി നല്‍കിയിട്ടും ഇതുവരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്ന് സുനിത ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

നീതിനിഷേധത്തിനെതിരെ ജീവന്‍ പോകും വരെ പോരാടുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

‘സുജയ എനിക്കെതിരെ കേസ് കൊടുത്തു. മിനിറ്റുകള്‍ക്കുള്ളില്‍ കേസെടുത്തു. സുജയക്കെതിരെ പെണ്‍കുട്ടികള്‍ കൊടുത്ത പരാതിയില്‍ ഇത് വരെ കേസ് ഇല്ല. മാധ്യമപ്രവര്‍ത്തകന്‍ ഹൈദരലിക്കെതിരെ സുജയ കേസ് കൊടുത്തു.

കേസ് എടുത്തു. അന്യായമായി പോലീസ് ഓഫീസില്‍ ചെന്ന് ഫോണ്‍ പിടിച്ചെടുത്തു. ഫോണ്‍ പിടിച്ചെടുക്കാനുള്ള എന്ത് ഉത്തരവാണ് അവരുടെ കയ്യില്‍ ഉണ്ടായിരുന്നത്,’ പോസ്റ്റില്‍ പറഞ്ഞു.

‘ഹൈദരലി മുഖ്യധാരാ മാധ്യമങ്ങളില്‍ ജോലി ചെയ്തിരുന്ന ജേണലിസ്റ്റ് ആണ്. ഇവരില്‍ ഒരുത്തനാണ്. പക്ഷെ ആരും ഈ അനീതിക്കെതിരെ ഒരക്ഷരം പോലും മിണ്ടുന്നില്ല. ഈ പെണ്‍കുട്ടികള്‍ അവരില്‍ ഒരാളാണ്.

ഒരാളും മിണ്ടുന്നില്ല. ഇത് ബനാന റിപ്പബ്ലിക് ആണ്. ഇവിടെ ഇങ്ങനൊക്കെയാണ്.
പക്ഷെ, സുജയാ നിങ്ങള്‍ക്കെന്നെ പേടിപ്പിക്കാന്‍ കഴിയില്ല. ഞാന്‍ ജീവന്‍ പോകും വരെ ഫൈറ്റ് ചെയ്യും. പിന്നോട്ടില്ല. ചത്താലും പിന്നോട്ടില്ല സുജയാ’, സുനിത കുറിച്ചു.

ബിഗ് ടി.വിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന തൊഴില്‍ പീഡനവുമായി ബന്ധപ്പെട്ട് സുനിത ദാസ് കഴിഞ്ഞ ദിവസം യൂട്യൂബില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ഇതേ രീതിയില്‍ വീഡിയോയുമായി മാധ്യമ പ്രവര്‍ത്തകന്‍ ഹൈദരലിയും രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് സുജയ കേസ് കൊടുത്തത്.

Content Highlights: ‘Sujaya filed a case against me; I will fight until my last breath against this denial of justice’: Sunitha Devadas

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more