പുനരാഖ്യാനം/ അമല്‍
മൂന്ന് യാത്രക്കാര്‍ അവരുടെ നീണ്ട യാത്രയില്‍ സുഹൃത്തുക്കളായി. സന്തോഷവും ദു:ഖവുമെല്ലാം അവര്‍ പങ്കുവെച്ചു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ കയ്യില്‍ ഒരു കഷ്ണം റൊട്ടിയും കുറച്ച് വെള്ളവും മാത്രമേ ഉള്ളൂവെന്ന് അവര്‍ തിരിച്ചറിഞ്ഞു. ആ റൊട്ടി ആരെടുക്കണമെന്ന ചര്‍ച്ചയായി.
സന്ധ്യയായപ്പോള്‍ ഒരാള്‍ പറഞ്ഞു: നമ്മള്‍ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ ഏറ്റവും നല്ല സ്വപ്‌നം കണ്ടയാള്‍ റൊട്ടി എന്ത് ചെയ്യണമെന്ന് തീരുമാനിക്കട്ടെ. അടുത്ത ദിവസം രാവിലെ മൂന്ന് പേരും ഉറക്കമെഴുന്നേറ്റു. ഒന്നാമന്‍ തന്റെ സ്വപ്‌നം വിവരിച്ചു. “ഞാന്‍ ഒരു അത്ഭുത ലോകത്തെത്തി. അവിടെ ഒരു ജ്ഞാനിയെ കണ്ടു. നീയാണ് ഈറൊട്ടിക്ക് ഏറ്റവും അര്‍ഹന്‍ എന്ന് അദ്ദേഹം പറഞ്ഞു. നീന്റെ ഭൂതവും ഭാവിയുമെല്ലാം വിലയേറിയതാണെന്നും അദ്ദേഹം പറഞ്ഞു”.
രണ്ടാമന്‍ തന്റെ സ്വപ്‌നം പറഞ്ഞു. ” സ്വപ്‌നത്തില്‍ എന്റെ ഭൂതവും ഭാവിയും കണ്ടു. എന്റെ ഭാവി കാലത്തില്‍ ഞാനൊരു ജ്ഞാനിയെ കണ്ടു. അദ്ദേഹം പറഞ്ഞു: നിന്റെ സുഹൃത്തുക്കളെക്കാളെല്ലാം നീയാണ് റൊട്ടിക്ക് അര്‍ഹന്‍. നീ ക്ഷമാശീലനും അറിവുള്ളവനുണ്”.
മൂന്നാമന്റെ തന്റെ സ്വപനം വിവരിച്ചു: എന്റെ സ്വപ്‌നത്തില്‍ ഞാനാരെയും കണ്ടില്ല. ഒന്നും കേള്‍ക്കുയും ചെയ്തില്ല. എന്നെ ആരോ എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചപോലെ തോന്നി. ഞാന്‍ എഴുന്നേറ്റു. റൊട്ടിയും വെള്ളവും കണ്ടു. അതെല്ലാം കഴിച്ചു.