| Thursday, 1st October 2026, 7:40 am

ആരെയാണ് എടുക്കേണ്ടതെന്ന് കൺഫ്യൂഷനുണ്ടായിരുന്നു, ഫോട്ടോഷൂട്ടിനിടെയാണ് മമിതയെ ഫിക്സ് ചെയ്തത്; സുധി മാഡിസൺ

അജ്മല്‍ കെ

2023-ൽ പുറത്തിറങ്ങിയ ‘നെയ്മർ’ എന്ന ചിത്രത്തിലൂടെ മലയാള സംവിധാന രംഗത്തേയ്ക്കെത്തിയ വ്യക്തിയാണ് സുധി മാഡിസൺ. മാത്യു തോമസ്, നസ്ലെൻ, വിജയരാഘവൻ, ജോണി ആൻ്റണി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം തിയേറ്ററുകളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. സംവിധാന രംഗത്തേയ്ക്ക് എത്തുന്നതിമു മുൻപ് ‘കാമുകി’ എന്ന സിനിമയിൽ എഡിറ്ററായും ‘ഒപ്പേറഷൻ ജാവയിൽ’ കോ ഡയറക്ടറായിട്ടും സുധി പ്രവർത്തിച്ചിട്ടുണ്ട്.

ഇപ്പോൾ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ‘ധൂമകേതു’വാണ് സുധി മാഡിസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർഥ് ഭരതൻ തുടങ്ങിയവർ അഭിനയിച്ച ചിത്രം മലയാളത്തിലെ ആദ്യത്തെ ടൈംലൂപ് ചിത്രമായാണ് എത്തിയത്.

മമിത ബൈജു.Photo. Screen Grab/ Youtube

ഇപ്പോഴിതാ ഓപ്പറേഷൻ ജാവ ചിത്രത്തിൽ കോ ഡയറക്ടറായി പ്രവർത്തിച്ച അനുഭവം പങ്കുവെക്കുകയാണ് സുധി മാഡിസൺ. മമിത ബൈജുവിന്റെ സിനിമാ യാത്രയിൽ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ് ‘ഓപ്പറേഷൻ ജാവ’. ചിത്രത്തിലേക്ക് മമിത എത്തിയത് വലിയൊരു ആലോചനയ്ക്ക് ശേഷമായിരുന്നുവെന്ന് ഓർമിക്കുകയാണ് ചിത്രത്തിന്റെ കോ-ഡയറക്ടറായി പ്രവർത്തിച്ച സംവിധായകൻ സുധി മാഡിസൺ. അന്ന് മമിതയ്ക്കൊപ്പം മറ്റൊരു കുട്ടിയെയും ആ കഥാപാത്രത്തിനായി പരിഗണിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഓപ്പറേഷൻ ജാവയുടെ സമയത്ത് ആ റോളിലേക്ക് മമിതയും വേറൊരു കുട്ടിയും ഉണ്ടായിരുന്നു. ആരെ ചൂസ് ചെയ്യണം എന്നുള്ള കൺഫ്യൂഷനുണ്ടായിരുന്നു. തരുൺ പറഞ്ഞു, ‘നീ എന്താണെന്ന് വെച്ചാൽ ചൂസ് ചെയ്യ്, ആരെയെങ്കിലും ഒരാളെ പിക് ചെയ്യ്’ എന്ന്. അങ്ങനെ രണ്ടു പേരിൽ നിന്ന് ആരെ സെലക്ട് ചെയ്യണം എന്ന കൺഫ്യൂഷനുണ്ടായിരുന്നു,’ സുധി പറഞ്ഞു .

ഇരുവരെയും താരതമ്യം ചെയ്തപ്പോൾ മമിതയാണ് മികച്ചതായി തോന്നിയതെന്നും സുധി പറഞ്ഞു. മറ്റേ കുട്ടിക്ക് നേരത്തെ തന്നെ ഒരു നഴ്സിന്റെ ഫീച്ചേഴ്സ് ഉണ്ടായിരുന്നെങ്കിലും, മമിതയുടെ പെർഫോമൻസാണ് ഒടുവിൽ തീരുമാനത്തിൽ കാരണമായത്.

‘ഒരാൾക്ക് ആൾറെഡി ഒരു നഴ്സിന്റെ ഫീച്ചേഴ്സ് ഉണ്ടായിരുന്നു. പക്ഷേ മമിതയ്ക്ക് കുറച്ചുകൂടി നല്ല പെർഫോമൻസ് കൂടി ഉണ്ടായിരുന്നു. അങ്ങനെ നമ്മൾ ലാസ്റ്റ് ഒരു ഡിസിഷൻ എടുക്കുകയായിരുന്നു. അവസാനം ഫോട്ടോ ഷൂട്ടിന്റെ അന്നാണ് മമിതയെ ഫിക്സ് ചെയ്യുന്നത്.അങ്ങനെയാണ് മമിത ‘ഓപ്പറേഷൻ ജാവ’യുടെ ഭാഗമാകുന്നത്,’ സുധി മാഡിസൺ വ്യക്തമാക്കി.

ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചുണ്ടായ പരിചയം പിന്നീട് വ്യക്തിപരമായ ബന്ധമായും തുടരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ സീനുകൾ പറഞ്ഞുകൊടുക്കുന്നതിലും തനിക്ക് പങ്കുണ്ടായിരുന്നതിനാൽ മമിതയുമായുള്ള ആ ബന്ധം ഇപ്പോഴും തുടരുന്നുണ്ടെന്നും സുധി വ്യക്തമാക്കി.

മമിത ബൈജു. Photo. IMDb. Screen Grab/ Youtube

‘ബാലുവിന് മമിതയെ അറിയാം, നമുക്കും അറിയായിരുന്നു. അങ്ങനെയാണ് അന്ന് മമിതയെ ഫിക്സ് ചെയ്തത്. ലൊക്കേഷനിൽ ഉണ്ടായ ആ പരിചയം ഇപ്പോഴും കോൺടാക്ടായി തുടരുന്നുണ്ട്. അന്ന് ഞാനായിരുന്നു സീൻ പറഞ്ഞുകൊടുത്തിരുന്നത്. അതുകൊണ്ട് മമിതയുമായിട്ടുള്ള ബന്ധം ഇപ്പോഴും ഉണ്ട്,’ സുധി പറഞ്ഞു.

Content Highlight: Sudhi madison talks about  mamitha baiju

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more