കെ.ജി.എഫ് എന്ന ഒറ്റ ചിത്രത്തിലൂടെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ത്തിയ അഭിനേതാവാണ് യഷ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയത് 2022ലായിരുന്നു. ആദ്യ ഭാഗത്തെക്കാള്‍ മികച്ച വിജയം നേടി ഇന്ത്യന്‍ സിനിമയിലെ തന്നെ വന്‍ വിജയങ്ങളിലൊന്നായി ചിത്രം മാറുകയും ചെയ്തിരുന്നു. എന്നാല്‍ കെ.ജി.എഫിന് ശേഷം നാല് വര്‍ഷങ്ങള്‍ കഴിഞ്ഞ് 2026ലായിരുന്നു താരത്തിന്റെ അടുത്ത ചിത്രം തിയേറ്ററുകളിലെത്തിയത്.
ടോക്‌സിക്ക് . Photo: X.com
മലയാളിയായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്‌സിക്ക് വലിയ ഹൈപ്പിലാണ് തിയേറ്ററുകളിലെത്തിയതെങ്കിലും യഷിന് നിരാശയായിരുന്നു ഫലം. മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാതെ തിയേറ്ററില്‍ ചിത്രം തകര്‍ന്നടിയുന്ന കാഴ്ചയ്ക്കായിരുന്നു സിനിമാലോകം സാക്ഷ്യം വഹിച്ചത്. സ്റ്റാര്‍ഡത്തിന്റെ പീക്കില്‍ നിന്ന യഷിന്റെ കരിയറിനും ചിത്രം പരിക്കേല്പിച്ചിരുന്നു. അതേസമയം ബിഗ് ബജറ്റ് ചിത്രം രാമായണയാണ് യഷിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. നാലായിരം കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രത്തില്‍ രാവണനായാണ് യഷ് വേഷമിടുന്നത്.
ഇപ്പോഴിതാ യഷിനെ കുറിച്ച് മലയാളി താരം സുദേവ് നായര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യഷ് നായകനായ ടോക്‌സിക്കില്‍ സുദേവും പ്രധാനവേഷത്തിലെത്തിയിരുന്നു.
‘യഷ് ഭയങ്കര കൂളാണ്. ഞാനിത്രയും കാലം കൂടെ വര്‍ക്ക് ചെയ്ത എല്ലാ സൂപ്പര്‍ സ്റ്റാര്‍സും ഡൗണ്‍ ടു എര്‍ത്ത് ആണ്. അവര്‍ക്കെല്ലാം ഒരു ജനറോസിറ്റിയുണ്ട്. അങ്ങനെയുണ്ടെങ്കില്‍ മാത്രമാണ് നമ്മള്‍ ആ ഉയരത്തിലേക്ക് എത്തുന്നതെന്ന് എനിക്ക് തോന്നുന്നു. യഷിന് അതിനപ്പുറത്തേക്ക് ഒരു ആക്‌സസബിലിറ്റി ഉണ്ട്. ബാക്കി എല്ലാ സ്റ്റാര്‍സും അവരുടെ എനര്‍ജി പ്രൊട്ടക്ട് ചെയ്യും. അവര്‍ സെറ്റിലേക്ക് വരുമ്പോള്‍ അവിടെയുള്ളവരെല്ലാവരും അവര്‍ക്ക് വേണ്ട അറ്റ്‌മോസ്ഫിയര്‍ ഒന്ന് ഉണ്ടാക്കി കൊടുക്കണം എന്നാണ് ചിന്തിക്കുന്നത്.
രാമായണ. Photo: X.com
പക്ഷേ യഷിന്റെ കാര്യത്തില്‍ അത് ഓപ്പോസിറ്റാണ്. യഷ് സെറ്റിലേക്ക് വരുമ്പോള്‍ നമുക്ക് എല്ലാവര്‍ക്കും അദ്ദേഹം അറ്റ്‌മോസ്ഫിയര്‍ ഉണ്ടാക്കി തരും. ടോക്‌സിക്കില്‍ അദ്ദേഹം പ്രൊഡ്യൂസര്‍ കൂടെയായിരുന്നു. അതുകൊണ്ട് എല്ലാവരുടെ റെസ്‌പോണ്‍സിബിളിറ്റിയും പുള്ളി ഏറ്റെടുക്കും. അത് വലിയ ഇന്‍സ്പിരേഷനാണ്,’ സുദേവ് പറഞ്ഞു.
Content Highlight: Sudev nair talks about his experience with yash