| Sunday, 18th March 2018, 11:43 am

'കുര്‍റ'യ്ക്ക് പിന്നാലെ സുഡാനി ഫ്രം നൈജീരിയയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗബിന്‍ നായകനാകുന്ന സുഡാനി ഫ്രം നൈജീരിയയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. “ചെറുകഥ പോലെ ജന്മം ചുരുളഴിയുന്നതെങ്ങോ അറിയാതെ, അലയണ യത്തീമിനായ്….” എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്.

ഹരി നാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റെക്‌സ് വിജയനാണ്. റെക്‌സ് വിജയന്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.

നേരത്തെ ചിത്രത്തിലെ കുര്‍റ ഗാനം പുറത്തിറങ്ങിയിരുന്നു. ഷഹബാസ് അമന്‍ പാടിയിരിക്കുന്ന പാട്ട് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.

നവാഗതനായ സക്കരിയ സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ നിര്‍മ്മിക്കുന്നത് സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ്. ഷൈജു ഖാലിദാണ് ക്യാമറ ചെയ്തത്. മുഹ്‌സിന്‍ പരാരിയും സക്കരിയയുമാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

മാര്‍ച്ച് 23നാണ് ചിത്രം റിലീസിനെത്തുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more