| Wednesday, 2nd September 2026, 10:05 am

വീട്ടിലെ ഏറ്റവും നല്ല കുക്ക് ചേട്ടൻ തന്നെയാണ്, എന്തുണ്ടാക്കിയാലും നല്ല ടേസ്റ്റ് ആണ്: സുചിത്ര മോഹൻലാൽ

നന്ദന. ടി

സിനിമാകുടുംബത്തിൽ ജനിച്ചുവളർന്നയാളാണ് മോഹൻലാലിന്റെ പങ്കാളി സുചിത്ര. തമിഴിലെ മുൻനിര നിർമ്മാതാക്കളിലൊരാളായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. കുട്ടിക്കാലം മുതൽ സിനിമാലോകവുമായി അടുത്ത ബന്ധമുള്ള സുചിത്ര ഒരിക്കലും ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടില്ല. എങ്കിലും അടുത്തകാലത്തായി സുചിത്ര നൽകുന്ന അഭിമുഖങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കാറുണ്ട്.

മോഹൻലാലിനെക്കുറിച്ച് അധികമാർക്കും അറിയാത്ത വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നത് സുചിത്രയാണ്. ഇപ്പോഴിതാ, മോഹൻലാലിന്റെ പാചക പരീക്ഷണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അവർ.

സുചിത്ര മോഹനലാൽ. Photo. Screen grab/ Youtube

വീട്ടിലെ ഏറ്റവും നല്ല കുക്ക് മോഹൻലാലാണ്. അത് മനസിലായത് കോവിഡ് സമയത്തായിരുന്നു, എന്ന് പറയുകയാണ് ഭാര്യ സുചിത്ര. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു അവർ.

‘ചേട്ടനാണ് വീട്ടിലെ ഏറ്റവും നല്ല കുക്ക് എന്ന് ഞാൻ പറയുകയുള്ളൂ. കാരണം നമുക്ക് ഒരിടത്തിരുന്ന് ഭക്ഷണം കഴിച്ചാൽ മതിയാകുമല്ലോ. കോവിഡ് സമയത്താണ് ചേട്ടന്റെ കുക്കിംഗ് സ്‌കിൽസ് കൂടുതലായി പുറത്തുവന്നത്. കാരണം ആദ്യമായിട്ടാണ് ചേട്ടൻ ഇത്രയും നാൾ തുടർച്ചയായി വീട്ടിൽ നിൽക്കുന്നത്. അന്ന് ഞങ്ങൾ ചെന്നൈയിലായിരുന്നു,’ സുചിത്ര പറഞ്ഞു.

ആദ്യമെല്ലാം മോഹൻലാലിന്റെ ഒപ്പം പാചകം ചെയ്യാൻ അഭിപ്രായങ്ങളൊക്കെ പറഞ്ഞു കൂടെ നിൽക്കുമായിരുന്നു. എന്നാൽ പാചകം സ്ഥിരമായപ്പോൾ പിന്നീട് കഴിക്കാൻ സമയം ആകുമ്പോൾ മാത്രമാണ് അടുക്കളയിലേക്ക് പോയിരുന്നത് എന്ന് സുചിത്ര പറഞ്ഞു.

‘അക്കാലത്ത് ചേട്ടൻ ഓരോ ഡിഷൊക്കെ പരീക്ഷിക്കുമായിരുന്നു. ആദ്യമൊക്കെ പാചകം ചെയ്യുമ്പോൾ എന്നെ വിളിച്ചിട്ട് സുചി ഇത് നോക്കൂ, ഇതിന്റെ ഉപ്പ് കറക്റ്റാണോ എന്ന് നോക്കൂ, ഇത് ഇത്രയും ഫ്രൈ ആയാൽ മതിയോ എന്നൊക്കെ ചോദിക്കുമായിരുന്നു. അപ്പോഴൊക്കെ ഞാൻ പോയി നോക്കി ടേസ്റ്റ് ചെയ്ത് അഭിപ്രായങ്ങളൊക്കെ പറയുമായിരുന്നു. പിന്നീട് ഇത് തുടർച്ചയായപ്പോൾ ഞങ്ങൾ അടുക്കളയിലേക്ക് പോകാതായി, പിന്നീട് വിളിച്ചുചോദിക്കും ഫുഡ് ആയോ, എങ്കിൽ കഴിക്കാൻ വരാം എന്ന് ,’ സുചിത്ര പറഞ്ഞു.

പാചകത്തിന്റെ തുടക്ക സമയങ്ങളിൽ കയ്യിൽ കിട്ടുന്ന എല്ലാ ചേരുവകളും ചേർത്തായിരുന്നു നടൻ പാചകം ചെയ്തിരുന്നത്. പിന്നീട് അഭിപ്രായങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ അത് മനസിലാക്കി അടുത്ത വട്ടം നല്ല രീതിയിൽ പാചകം ചെയ്യുമായിരുന്നു എന്ന് സുചിത്ര പറഞ്ഞു.

സുചിത്ര. മോഹനലാൽ. Photo. Onmanorama

‘ചേട്ടൻ ആദ്യമൊക്കെ പാചകം ചെയ്യുമ്പോൾ കയ്യിൽ കിട്ടിയതൊക്കെ എടുത്തിടുമായിരുന്നു. അപ്പോൾ ഞങ്ങൾ ഓരോന്ന് പറഞ്ഞുകൊടുക്കും, അടുത്ത തവണ അത് ശരിയായി വരും. പിന്നെ എപ്പോൾ ഉണ്ടാക്കിയാലും ചേട്ടന്റെ ഭക്ഷണത്തിനൊക്കെ നല്ല ടേസ്റ്റ് ആണ്. അതുകൊണ്ട് എനിക്ക് തോന്നുന്നത് ചേട്ടൻ തന്നെയാണ് വീട്ടിലെ ബെറ്റർ കുക്ക് എന്നാണ്,’ സുചിത്ര പറഞ്ഞു.

Content Highlight: Suchitra Speaks About Mohanlal’s Cooking Skills

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more