“ഫേസ്ബുക്കില്‍ ഒമ്പതര ലക്ഷത്തിലേറെ അനുയായികളുള്ള സെലിബ്രിറ്റിയാണ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി എന്ന ബി.ജെ.പി നേതാവ്. അദ്ദേഹം ഓരോ ദിവസവും പോസ്റ്റുന്ന കാര്യങ്ങള്‍ക്ക് പൊതുവായി ഒരു പ്രത്യേകത കാണാം. മുസ്‌ലിം വിരോധം. രാജ്യത്തെ മുസ്‌ലിങ്ങളെ തീവ്രവാദികളായും രാജ്യദ്രോഹികളായും ചിത്രീകരിക്കുന്നതിനായി തന്റെ വിരല്‍തുമ്പ് ഉപയോഗിക്കുന്ന ഈ മനുഷ്യന്‍ സമീപകാലത്തായി വല്ലാതെ വിഷം വമിപ്പിക്കുകയാണ്. പതിനായിരത്തിലേറെ പേര്‍ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നു. അവരില്‍ നിന്ന് വേറെയും എത്രയോ പേര്‍. അപ്പോള്‍ എത്ര മനസ്സുകളെയാണിദ്ദേഹം മലിനീകരിക്കുന്നത്?” റഫീഖ് റമദാന്‍ എഴുതുന്നു…
ഒപ്പീനിയന്‍| റഫീഖ് റമദാന്‍
16 things you should know about India”s soldiers defending SIACHEN. ഇങ്ങനെയൊരു വാര്‍ത്ത കാണുന്ന മാത്രയില്‍ വായനക്കാരന്റെ മനസ്സിലേക്കെത്തുന്നത് എന്തെല്ലാമാണ്?
ഒന്ന്- ഈ വാര്‍ത്ത പോസ്റ്റ് ചെയ്തയാളുടെ രാജ്യസ്‌നേഹം. രണ്ട്- ജീവന്‍ വെടിഞ്ഞ് അതിര്‍ത്തി കാക്കുന്ന നമ്മുടെ പട്ടാളക്കാര്‍. മൂന്ന്- അതിര്‍ത്തിക്കപ്പുറത്തെ ശത്രു.
സംശയം വേണ്ട, ഭൂമിയിലെ ഉയരം കൂടിയ യുദ്ധമേഖല (combat zone) ആയ സിയാച്ചിന്‍ മലനിരകളില്‍ മരംകോച്ചുന്ന തണുപ്പു മൂലം ജീവന്‍ നഷ്ടപ്പെട്ട നിരവധി സൈനികരുണ്ട്. ഒരു വര്‍ഷം 36 അടി ഉയരത്തില്‍ വരെ മഞ്ഞുവീഴുന്ന, മഞ്ഞുകാറ്റടിക്കുന്ന സിയാച്ചിന്‍! അവിടെ സേവനം ചെയ്യുന്ന പട്ടാളക്കാരനോടുള്ള കൂറ് ഓരോ ഇന്ത്യക്കാരനും നെഞ്ചകത്തു കെടാതെ സൂക്ഷിക്കുന്നു.
രാജ്യത്തോടും അതിര്‍ത്തി സംരക്ഷിക്കുന്ന പട്ടാളക്കാരോടും സ്‌നേഹമുള്ള ഒരാളേ ഇതുപോലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്യൂ. ആ രാജ്യസ്‌നേഹിയുടെ പോസ്റ്റിനു താഴെ നാം Salute you sir, salute to u brother!!, My pronam, Jai Hind തുടങ്ങിയ വാക്കുകള്‍ ടൈപ് ചെയ്ത് എന്റര്‍ ബട്ടന്‍ അമര്‍ത്താന്‍ നിമിഷങ്ങളേ വേണ്ടൂ.
നമ്മുടെ രാജ്യത്ത് ഏറ്റവും വേഗം വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നമാണ് രാജ്യസ്‌നേഹം. അയല്‍രാജ്യത്തോടുള്ള (അയാള്‍ ശത്രുവാകുക സ്വാഭാവികം!) വിദ്വേഷം തുളുമ്പുന്ന ഓരോ വാക്കും ലൈക്കുകള്‍ നേടിത്തരുന്നു. ഇങ്ങനെ രാജ്യസ്‌നേഹിയാണെന്ന് തെളിയിച്ച ഒരാള്‍ ശത്രുവിന്റെ കളത്തില്‍ പ്രതിഷ്ഠിക്കുന്നവരെല്ലാം നമ്മുടെ ശത്രുവാവുകയും അയാള്‍ പോസ്റ്റുന്നതെല്ലാം രാജ്യസ്‌നേഹികള്‍ അപ്പടി വിശ്വസിക്കുകയും ചെയ്യുക സ്വാഭാവികം.
ഇതാണ് സുബ്രഹ്മണ്യ സ്വാമി എന്ന ഹിന്ദുത്വ ബുദ്ധികേന്ദ്രത്തിന്റെ രഹസ്യം. വര്‍ഗീയവാദിയല്ലാത്ത ഹിന്ദുവും മുസല്‍മാനും സിഖുകാരനും ക്രിസ്ത്യാനിയുമെല്ലാം അയാളുടെ പോസ്റ്റുകള്‍ക്കു ലൈക്കടിക്കാന്‍ കാത്തിരിക്കുന്നത് ഇതിനാലാണ്. ഒരുപക്ഷേ വി.കെ സിങിനെപ്പോലുള്ള പട്ടാളമേധാവിക്കു പോലും ലഭിക്കാത്ത സ്വീകാര്യത അദ്ദേഹത്തിനു ലഭിക്കുന്നു.
ഫേസ്ബുക്കില്‍ ഒമ്പതര ലക്ഷത്തിലേറെ അനുയായികളുള്ള സെലിബ്രിറ്റിയാണ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി എന്ന ബി.ജെ.പി നേതാവ്. അദ്ദേഹം ഓരോ ദിവസവും പോസ്റ്റുന്ന കാര്യങ്ങള്‍ക്ക് പൊതുവായി ഒരു പ്രത്യേകത കാണാം. മുസ്‌ലിം വിരോധം. രാജ്യത്തെ മുസ്‌ലിങ്ങളെ തീവ്രവാദികളായും രാജ്യദ്രോഹികളായും ചിത്രീകരിക്കുന്നതിനായി തന്റെ വിരല്‍തുമ്പ് ഉപയോഗിക്കുന്ന ഈ മനുഷ്യന്‍ സമീപകാലത്തായി വല്ലാതെ വിഷം വമിപ്പിക്കുകയാണ്. പതിനായിരത്തിലേറെ പേര്‍ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നു. അവരില്‍ നിന്ന് വേറെയും എത്രയോ പേര്‍. അപ്പോള്‍ എത്ര മനസ്സുകളെയാണിദ്ദേഹം മലിനീകരിക്കുന്നത്?
കശ്മീരില്‍ സൈനികന്‍ ഒരു തട്ടമിട്ട പെണ്‍കുട്ടിയെ ചുമലിലേറ്റി രക്ഷപ്പെടുത്തുന്നതിനു താഴെ “”അടുത്ത തവണ “അഫ്‌സ്പ”(AFSPA)ക്കെതിരേ പ്രതിഷേധിക്കുമ്പോള്‍ ഇതോര്‍ക്കുക”” എന്ന കുറിപ്പുണ്ട്. കുരുക്ഷേത്ര- കീര്‍ത്തിചക്ര പോലുള്ള മേജര്‍ രവി സിനിമകളിലൂടെ പറയുന്ന അതേ കാര്യം. തീവ്രവാദികള്‍ രക്ഷപ്പെടുന്നത് മനുഷ്യാവകാശം അനുവദിക്കുന്നതിനാലാണ്. സൈന്യത്തെ കയറൂരിവിടണം എന്ന്. മണിപ്പൂരിലെ ഉരുക്കു വനിത ഇറോം ശര്‍മിള മരണം വരെ നിരാഹാരസമരം നടത്തുന്നത് പട്ടാളത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന “അഫ്‌സ്പ” നിയമം എടുത്തുകളയാനാണല്ലോ. ആ കിരാത നിയമത്തെ വെള്ളപൂശുകയാണ് സ്വാമി.
കശ്മീരിനു വേണ്ടി…
60 വര്‍ഷത്തിനിടെയുണ്ടായ മഹാ പ്രളയത്തില്‍ പെട്ട് നമ്മുടെ ജമ്മുകശ്മീരിലും ശ്രീനഗറിലുമായി 200ലേറെ പൗരന്മാര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ സ്വാമി അത് വര്‍ഗീയ പോസ്റ്റിങുകള്‍ക്ക് അവസരമാക്കുകയായിരുന്നു.
നമ്മുടെ നൂറുകണക്കിനു സൈനികര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയായിരുന്നു അവിടെ. അപ്പോള്‍ സ്വാമി ഒരു ചോദ്യമുയര്‍ത്തി. അവര്‍ മുസ്‌ലിംകളെ രക്ഷപ്പെടുത്തുന്നതെന്തിനാണെന്ന്! സപ്തംബര്‍ 6ന് ജവാന്മാരെ കല്ലെറിയുന്ന യുവാക്കളുടെയും ജനങ്ങളെ ബോട്ടില്‍ രക്ഷപ്പെടുത്തുന്ന സൈനികരുടെയും ചിത്രം ഫേസ്ബുക്കില്‍ കൊടുത്ത് ആദ്യത്തേതിന് “നിരപരാധികളായ കശ്മീരികള്‍” എന്നും രണ്ടാമത്തേതിന് “ക്രൂരന്മാരായ ഇന്ത്യന്‍ സൈനികരെ”ന്നും കാച്ച് വേര്‍ഡും നല്‍കി.
“കശ്മീരിലെ ജിഹാദികള്‍ ഇന്ത്യന്‍ സൈനികരെ ഉപദ്രവിക്കുന്നു; ഇന്ത്യന്‍ സേന അവരെ പ്രളയത്തില്‍ നിന്നു രക്ഷിക്കുന്നു” എന്ന അടിക്കുറിപ്പു കാണുന്ന ആര്‍ക്കും കശ്മീരികള്‍ നന്ദിയില്ലാത്തവരാണ് അവരെ രക്ഷിക്കുന്നതെന്തിനാണ് എന്നു തോന്നും. നന്നെ ചുരുങ്ങിയത് ഇത് ഷെയര്‍ ചെയ്ത 26,000 പേര്‍ക്കെങ്കിലും! കശ്മീരികളെല്ലാം പാക് അനുകൂലികളല്ലെന്നത് ഏതൊരാള്‍ക്കും അറിയാം. എന്നാല്‍ അവരില്‍ ഇന്ത്യാ വിരുദ്ധരുണ്ട് എന്നതും സത്യം. അതിനു കാരണമായതോ നമ്മുടെ പട്ടാളക്കാരില്‍ ഒരു വിഭാഗവും!
സൈനികരുടെ ഭാഗത്തുനിന്നുണ്ടാവുന്ന എല്ലാ അതിക്രമങ്ങളും സഹിക്കാന്‍ വിധിക്കപ്പെട്ടവരാണോ കശ്മീരിലെ പൗരന്മാര്‍? അവരും മനുഷ്യരല്ലേ! ഒരു തെറ്റും ചെയ്യാത്ത യുവാക്കളെ പൊടുന്നനെ ഒരുനാള്‍ പിടിച്ചുകൊണ്ടുപോവുന്നു. പിന്നീട് ഒരു വിവരവുമില്ല. അത് ചോദിക്കാനോ പ്രതിഷേധിക്കാനോ പാടില്ല.
കശ്മീരിലെ സ്ത്രീകളും യുവാക്കളും കല്ലെറിയുന്ന ചിത്രം കൊടുത്ത്, “ദയ കാട്ടിയതുകൊണ്ട് ഈ മതഭ്രാന്തന്മാരുടെ മനസ്സു മാറുമെന്നു കരുതേണ്ട; അവര്‍ കല്ലുമായി നമ്മുടെ ജവാന്മാരെയും രക്ഷാപ്രവര്‍ത്തകരെയും പരിക്കേല്‍പിക്കും” എന്ന് അടിക്കുറുപ്പു കൊടുത്തു. നമ്മുടെ രാജ്യത്ത് രാജ്യസ്‌നേഹമളക്കാനുള്ള ഉപകരണമാണല്ലോ കശ്മീര്‍. കശ്മീരിന്റെ കാര്യത്തില്‍ മാത്രമല്ല, എവിടെയെല്ലാം ഇസ്‌ലാമിനും മുസ്‌ലിംള്‍ക്കുമെതിരേ പോസ്റ്റാമോ അവിടെയെല്ലാം സ്വാമി സജീവമായി ഇടപെടുന്നു.
സ്ത്രീകള്‍ സൈനികരാല്‍ ബലാത്സംഗത്തിനിരയായ ധാരാളം സംഭവങ്ങളും ഉണ്ടായി. ഇതിനൊന്നും പ്രതിഷേധിക്കാന്‍ അവര്‍ക്കവകാശമില്ല. അവര്‍ക്കും മനുഷ്യാവകാശമില്ലേ. അവരും ഇന്ത്യയിലെ പൗരന്മാരായതിനാല്‍ പ്രളയത്തില്‍ നിന്നു രക്ഷിക്കാന്‍ നമ്മുടെ സൈന്യം ബാധ്യസ്ഥമല്ലേ എന്നൊന്നും ചോദിക്കരുത്.
സ്വാമിയുടെ പോസ്റ്റുകള്‍ വേദപുസ്തകം പോലെ വായിച്ച് മുസ്‌ലിം വിരോധികളായവരുടെ മുന്നില്‍ അതു രാജ്യദ്രോഹമാവും! അവര്‍ ഷെയര്‍ ചെയ്യുന്നത് വായിക്കുന്ന പതിനായിരങ്ങളും ഇങ്ങനെ വിശ്വസിച്ചേ തീരൂ. സ്വാമിയുടെ പോസ്റ്റുകള്‍ക്കു മറുപടിയായി “ശരിയായ നിരീക്ഷണം”, “നൂറു ശതമാനം ശരി”, “ഗാന്ധിയും നെഹ്‌റുവുമാണ് കുറ്റക്കാര്‍”, “ആദ്യം ഹുറിയത്ത് നേതാക്കളെ വധിക്കണം” തുടങ്ങിയ കമന്റുകളാണ് അദ്ദേഹത്തിന്റെ സ്ഥിരം വായനക്കാര്‍ കുറിച്ചത്. അത് സ്വാഭാവികമാണല്ലോ.
കശ്മീരില്‍ സൈനികന്‍ ഒരു തട്ടമിട്ട പെണ്‍കുട്ടിയെ ചുമലിലേറ്റി രക്ഷപ്പെടുത്തുന്നതിനു താഴെ “”അടുത്ത തവണ “അഫ്‌സ്പ”(AFSPA)ക്കെതിരേ പ്രതിഷേധിക്കുമ്പോള്‍ ഇതോര്‍ക്കുക”” എന്ന കുറിപ്പുണ്ട്. കുരുക്ഷേത്ര- കീര്‍ത്തിചക്ര പോലുള്ള മേജര്‍ രവി സിനിമകളിലൂടെ പറയുന്ന അതേ കാര്യം. തീവ്രവാദികള്‍ രക്ഷപ്പെടുന്നത് മനുഷ്യാവകാശം അനുവദിക്കുന്നതിനാലാണ്. സൈന്യത്തെ കയറൂരിവിടണം എന്ന്. മണിപ്പൂരിലെ ഉരുക്കു വനിത ഇറോം ശര്‍മിള മരണം വരെ നിരാഹാരസമരം നടത്തുന്നത് പട്ടാളത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന “അഫ്‌സ്പ” നിയമം എടുത്തുകളയാനാണല്ലോ. ആ കിരാത നിയമത്തെ വെള്ളപൂശുകയാണ് സ്വാമി.
കശ്മീരിലെ സ്ത്രീകളും യുവാക്കളും കല്ലെറിയുന്ന ചിത്രം കൊടുത്ത്, “ദയ കാട്ടിയതുകൊണ്ട് ഈ മതഭ്രാന്തന്മാരുടെ മനസ്സു മാറുമെന്നു കരുതേണ്ട; അവര്‍ കല്ലുമായി നമ്മുടെ ജവാന്മാരെയും രക്ഷാപ്രവര്‍ത്തകരെയും പരിക്കേല്‍പിക്കും” എന്ന് അടിക്കുറുപ്പു കൊടുത്തു. നമ്മുടെ രാജ്യത്ത് രാജ്യസ്‌നേഹമളക്കാനുള്ള ഉപകരണമാണല്ലോ കശ്മീര്‍. കശ്മീരിന്റെ കാര്യത്തില്‍ മാത്രമല്ല, എവിടെയെല്ലാം ഇസ്‌ലാമിനും മുസ്‌ലിംള്‍ക്കുമെതിരേ പോസ്റ്റാമോ അവിടെയെല്ലാം സ്വാമി സജീവമായി ഇടപെടുന്നു.
അടുത്തപേജില്‍ തുടരുന്നു
മുമ്പ് മാധ്യമം ദിനപത്രത്തില്‍ മുസ്‌ലിം കിഡ്‌നി ആവശ്യമുണ്ട് എന്ന പരസ്യം വന്നപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്തവരാണ് നാമെല്ലാം. രക്തദാനം, അവയവദാനം എന്നിവക്ക് മതവും ജാതിയും പ്രശ്‌നമല്ലല്ലോ. അപകടങ്ങളിലും ഒരാളെ തുണി എങ്ങോട്ടുടുക്കുന്നു എന്നു നോക്കിയല്ല നാം സഹായിക്കാറ്. ഏതായാലും സ്വാമിക്കു പറ്റിയ ഒരു അക്കിടി ഇങ്ങനെ: സപ്തംബര്‍ 2ന് സ്വാമി തന്റെ FB പേജില്‍ ഒരു പോസ്റ്റിട്ടു. വിരാട് ഹിന്ദുക്കള്‍ മുസ്‌ലിംകളോ ക്രൈസ്തവരോ ദാനംചെയ്യുന്ന അവയവങ്ങള്‍ സ്വീകരിക്കരുതെന്ന്! ഇത് വിരാട് ഹിന്ദുക്കളിലേക്ക് രോഗബാധിതമായ അവയവങ്ങള്‍ കടത്താതിരിക്കാനാണത്രേ. രക്തദാനവും അവയവദാനവും തോന്നുംപോലെ ആര്‍ക്കും നടത്താനാവില്ലെന്നും അറിയാത്തവരായി ആരുണ്ട്. പരിശോധന കൂടാതെ ഇതു ചെയ്യില്ലല്ലോ.
മാനസിക പീഡനം
മുസ്‌ലിം വംശഹത്യയിലൂടെ കുപ്രസിദ്ധി നേടിയ നാടായ മുസഫര്‍നഗറിനെ കുറിച്ച് സ്വാമി ഒരു പോസ്റ്റിട്ടു ഫേസ്ബുക്കില്‍. അവിടത്തെ മുസ്‌ലിംകളെ ഒന്നാകെ അധിക്ഷേപിക്കുന്ന തരത്തില്‍. ഭര്‍ത്താവ് ഗള്‍ഫിലുള്ള മുസ്‌ലിം സ്ത്രീയെ ഭര്‍തൃപിതാവ് തോക്കുചൂണ്ടി പീഡിപ്പിച്ചത്രേ!
ജാട്ടുകളുടെ പീഡനങ്ങള്‍ക്കിരയായി എല്ലാം നഷ്ടപ്പെട്ട് നരകിക്കുന്ന ഒരു വിഭാഗത്തെക്കുറിച്ചാണ് സ്വാമിയുടെ വെളിപ്പെടുത്തല്‍. തോക്കു പോയിട്ട് കത്തി പോലുമില്ലാത്ത ആ പാവങ്ങളോടുള്ള ലോകത്തിന്റെ സഹാനുഭൂതി ഇല്ലാതാക്കാന്‍ ഇതിലും നല്ല പ്രചാരണം വേറെ നടത്താനാവുമോ!
നാലു സാക്ഷികളെ ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് ആ സ്ത്രീ പീഡനം സഹിക്കേണ്ടിവരുന്നത് എന്നു വ്യക്തമാക്കുന്നതോടെ സ്വാമിയുടെ അമ്പ് ആര്‍ക്കു നേരെയാണെന്നു പറയേണ്ടതില്ല. വ്യഭിചാരാരോപണം ഉന്നയിക്കുന്നവര്‍ നാലു സാക്ഷികളെ ഹാജരാക്കണമെന്ന ഖുര്‍ആന്‍ സൂക്തമാണ് ഉന്നം. കൂടെ പീഡനത്തിന് ഇന്ത്യന്‍ നിയമത്തിലും ഇസ്‌ലാമിക നിയമത്തിലുമുള്ള ശിക്ഷാവിധികളെയും പരിചയപ്പെടുത്തുന്നു.
“പീഡനം നടത്തിയയാളെ ഇന്ത്യന്‍ നിയമം പിടികൂടുമ്പോള്‍ ഇസ്‌ലാമിക ശരീഅത്ത് നിയമം സ്ത്രീയെയാണ് പിടികൂടുന്നത്” എന്നിങ്ങനെയുള്ള ആരോപണങ്ങളും സ്വാമി ഉയര്‍ത്തുന്നു. ഇതെല്ലാം അപ്പടി വിഴുങ്ങുന്നവരില്‍ മുസ്‌ലിംവിരോധമുണ്ടാവുക സ്വാഭാവികം. മുസഫര്‍നഗറിനെ താറടിക്കുക മാത്രമല്ല ഏക സിവില്‍കോഡാണ് ഇതിനെല്ലാം പരിഹാരമെന്ന് വരുത്തിത്തീര്‍ക്കുക കൂടിയാണ് സ്വാമിയുടെ ലക്ഷ്യം.
ഹിന്ദു കിഡ്‌നി!
മുമ്പ് മാധ്യമം ദിനപത്രത്തില്‍ മുസ്‌ലിം കിഡ്‌നി ആവശ്യമുണ്ട് എന്ന പരസ്യം വന്നപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്തവരാണ് നാമെല്ലാം. രക്തദാനം, അവയവദാനം എന്നിവക്ക് മതവും ജാതിയും പ്രശ്‌നമല്ലല്ലോ. അപകടങ്ങളിലും ഒരാളെ തുണി എങ്ങോട്ടുടുക്കുന്നു എന്നു നോക്കിയല്ല നാം സഹായിക്കാറ്. ഏതായാലും സ്വാമിക്കു പറ്റിയ ഒരു അക്കിടി ഇങ്ങനെ:
സപ്തംബര്‍ 2ന് സ്വാമി തന്റെ FB പേജില്‍ ഒരു പോസ്റ്റിട്ടു. വിരാട് ഹിന്ദുക്കള്‍ മുസ്‌ലിംകളോ ക്രൈസ്തവരോ ദാനംചെയ്യുന്ന അവയവങ്ങള്‍ സ്വീകരിക്കരുതെന്ന്! ഇത് വിരാട് ഹിന്ദുക്കളിലേക്ക് രോഗബാധിതമായ അവയവങ്ങള്‍ കടത്താതിരിക്കാനാണത്രേ. രക്തദാനവും അവയവദാനവും തോന്നുംപോലെ ആര്‍ക്കും നടത്താനാവില്ലെന്നും അറിയാത്തവരായി ആരുണ്ട്. പരിശോധന കൂടാതെ ഇതു ചെയ്യില്ലല്ലോ.
എന്നാല്‍ പണ്ഡിതനായ സ്വാമി അങ്ങനെയും ഒരു ഫത്‌വ നല്‍കി! ചാതുര്‍വര്‍ണ്യത്തില്‍ ബ്രഹ്മാവിന്റെ സൃഷ്ടി പ്രക്രിയയില്‍ ഊന്നത ശ്രേണിയിലുള്ളവനണ് വിരാട് പുരുഷന്‍. അപ്പോള്‍ സ്വാമി പ്രതിനിധീകരിക്കുന്ന സവര്‍ണ വിഭാഗത്തെയാണെന്നു വ്യക്തം.
പ്രശസ്ത ഹിന്ദി ചലച്ചിത്രമായ ഷോലെയില്‍ നിന്നുള്ള ക്ലിപ്പിങ് ഇസ്രായേല്‍ ബോംബാക്രമണത്തില്‍ മരിച്ച ഗസ നിവാസികള്‍ എന്ന പേരില്‍ അല്‍ജസീറ കാണിച്ചെന്നായിരുന്നു സ്വാമിയുടെ ആരോപണം. ഇതു ശ്രദ്ധയില്‍പെട്ടതോടെ ചാനലിന്റെ പി.ആര്‍ വിഭാഗം ബി.ജെ.പി നേതാവിന്റെ ആരോപണം തള്ളിക്കൊണ്ട് അല്‍ജസീറയെക്കുറിച്ച ഇത്തരം പരിഹാസ്യ കഥകള്‍ കാണുമ്പോള്‍ ചിരിക്കാനേ കഴിയൂ എന്ന് ഫേസ്ബുക്കിലൂടെയും ട്വിറ്റര്‍ വഴിയും മറുപടി നല്‍കി.
ഒറ്റയാന് അടി തെറ്റിയപ്പോള്‍
കശ്മീരികള്‍ തീവ്രവാദത്തെ എതിര്‍ത്താല്‍ എന്തു ചെയ്യും? അല്‍ഖ്വയ്ദ ഇന്ത്യയിലേക്ക് എന്ന ഐ.ബി വാര്‍ത്ത പുറത്തുവന്ന ഉടനെ ഇത് തങ്ങളെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കാനാണെന്നു മനസ്സിലാക്കി കശ്മീരിലെ യുവാക്കള്‍ അല്‍ഖ്വയ്ദക്കെതിരേ മുദ്രാവാക്യം വിളിക്കുന്ന ചിത്രം ബി.ബി.സി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വന്നു. കശ്മീരിലെ മണ്ണ് അവര്‍ക്ക് വേരോടിക്കാന്‍ പാകത്തിലുള്ളതല്ലെന്ന റിപ്പോര്‍ട്ടും ബി.ബി.സിയില്‍ വന്നു.
ഇതു സ്വാമിക്ക് കണ്ടുനില്‍ക്കാനാവുമോ. ഉടനെ അദ്ദേഹം കശ്മീരി യുവാക്കള്‍ ഐ.എസ്.ഐ.എസിന്റെയും അല്‍ഖ്വയ്ദയുടെയും പതാകകളേന്തി നില്‍ക്കുന്ന(?) ഫോട്ടോ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തു. “യഥാര്‍ഥത്തില്‍ സംഭവിക്കുന്നതെന്ത്” എന്ന അടിക്കുറിപ്പോടെ!
ഇത്തരത്തില്‍ ഒരു ബാനറില്‍ എന്തും എഴുതിക്കാണിക്കാന്‍ ഫോട്ടോഷോപ്പ് പഠിച്ച ആര്‍ക്കും നിഷ്പ്രയാസം സാധിക്കുമെന്നൊന്നും ചിന്തിക്കരുത്. ഇതാണ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി. പാക്- ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ സംസാരിക്കുന്നതിനു പോലും വര്‍ഗീയമായ അടിക്കുറിപ്പു നല്‍കുന്ന ഒരാളെക്കുറിച്ച് എന്തു പറയാന്‍!
ഏതായാലും സ്വാമിയുടെ പോസ്റ്റുകള്‍ മിക്കതും അടിസ്ഥാനമില്ലാത്തതും കൃത്രിമമായുണ്ടാക്കിയതുമാണെന്ന് ഫേസ്ബുക്കിലെ യുവതലമുറ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അല്‍ജസീറ വാര്‍ത്താ ചാനലിനെതിരേ വ്യാജ ആരോപണമുന്നയിച്ച് സ്വാമി പോസ്റ്റിട്ടത് അവര്‍ കൈയോടെ പിടികൂടി.
പ്രശസ്ത ഹിന്ദി ചലച്ചിത്രമായ ഷോലെയില്‍ നിന്നുള്ള ക്ലിപ്പിങ് ഇസ്രായേല്‍ ബോംബാക്രമണത്തില്‍ മരിച്ച ഗസ നിവാസികള്‍ എന്ന പേരില്‍ അല്‍ജസീറ കാണിച്ചെന്നായിരുന്നു സ്വാമിയുടെ ആരോപണം. ഇതു ശ്രദ്ധയില്‍പെട്ടതോടെ ചാനലിന്റെ പി.ആര്‍ വിഭാഗം ബി.ജെ.പി നേതാവിന്റെ ആരോപണം തള്ളിക്കൊണ്ട് അല്‍ജസീറയെക്കുറിച്ച ഇത്തരം പരിഹാസ്യ കഥകള്‍ കാണുമ്പോള്‍ ചിരിക്കാനേ കഴിയൂ എന്ന് ഫേസ്ബുക്കിലൂടെയും ട്വിറ്റര്‍ വഴിയും മറുപടി നല്‍കി.
ഇതോടെ കള്ളി വെളിച്ചത്തായ ജാള്യത മറയ്ക്കാനായി സ്വാമി തന്റെ പോസ്റ്റ് ആദ്യം ഫേസ്ബുക്ക് വാളില്‍ നിന്ന് ഹൈഡ് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇസ്രായേല്‍ അനുകൂലിയായ സ്വാമി അല്‍ജസീറ ഗസയിലെ യഥാര്‍ഥ ചിത്രം ലോകത്തിനു നല്‍കുന്നതില്‍ അസ്വസ്ഥനായിരുന്നു. അങ്ങനെയാണ് അല്‍ജസീറയുടെ പേരില്‍ വ്യാജ ഫോട്ടോ നല്‍കി “ഇത് തരംതാഴ്ന്ന മഞ്ഞപ്പത്ര രീതിയാണെ”ന്നു കമന്റ് കൊടുത്തത്.
എന്നാല്‍ വ്യാജാരോപണങ്ങളുടെ ആശാനാണെന്നു തെളിഞ്ഞെങ്കിലും ഫേസ്ബുക്കിലെ സംഘപരിവാര പ്രവര്‍ത്തകര്‍ സ്വാമിയെ കൈവിടുമോ? അവര്‍ അദ്ദേഹം പടച്ചുവിടുന്ന വ്യാജവാര്‍ത്തകളെ ലൈക്ക്‌ചെയ്തും ഷെയര്‍ചെയ്തും മുന്നോട്ടുപോവുകയാണ്. അല്‍ജസീറയെ കുറിച്ച, സ്വാമിയുടെ ഫേസ്ബുക്കില്‍ നിന്ന് അദ്ദേഹം നീക്കംചെയ്ത വ്യാജ പോസ്റ്റ് എത്രപേര്‍ ഷെയര്‍ ചെയ്തിരുന്നെന്നോ- 10,926 പേര്‍! ഏതായാലും സ്വാമിയുടെ തട്ടിപ്പ് അല്‍ജസീറയുടെ ശ്രദ്ധയില്‍പെടുത്തിയ ഫേസ്ബുക്ക് കൂട്ടായ്മയായ റൈറ്റ് തിങ്കേഴ്‌സ് അഭിനന്ദനം അര്‍ഹിക്കുന്നു.
വ്യാജ വാര്‍ത്തകള്‍ എത്ര പെട്ടെന്നാണ് പൊതുജനം വിഴുങ്ങുന്നത്. അത് സത്യമായിരുന്നില്ലെന്നത് പുറത്തുവരുമ്പോഴേക്കും വൈകിയിരിക്കും. ദേശീയ ഷൂട്ടറായ താരാ സഹ്‌ദേവ് തന്നെ ഭര്‍ത്താവ് മതംമാറാന്‍ നിര്‍ബന്ധിച്ചെന്നു പറഞ്ഞ സംഭവം ഉദാഹരണം. അത് ബി.ജെ.പിക്കാര്‍ പണം കൊടുത്തു പറയിച്ചതായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് ലൗ ജിഹാദ് വിവാദമുണ്ടാക്കി ഹിന്ദു വോട്ടുകളെ ഏകീകരിക്കാനുള്ള ശ്രമമായിരുന്നുവത്രേ അത്.
അടുത്തപേജില്‍ തുടരുന്നു
മുസ്‌ലിംകള്‍ ഇരകളായ സംഭവങ്ങളില്‍ പോലും മുസ്‌ലിംകളെ വേട്ടക്കാരായി ചിത്രീകരിച്ചു അവരോടുള്ള വിദ്വേഷം വളര്‍ത്താന്‍ ഉപയോഗിക്കുന്ന ഫാഷിസ്റ്റ് തന്ത്രം അപാരം തന്നെ. എന്നാല്‍ സോഷ്യല്‍ മീഡിയ തിരിഞ്ഞു കുത്തുമെന്നും സത്യം ജനം തിരിച്ചറിയാന്‍ തുടങ്ങിയെന്നും സ്വാമിയും പരിവാരവും തിരിച്ചറിയുന്നത് നല്ലതാണ്.
വീണ്ടും പോസ്റ്റ് ഡിലീറ്റിങ്
സ്വാമിയെ വെട്ടിലാക്കിയ മറ്റൊരു സംഭവം നടന്നിട്ട് ചൂടാറിയിട്ടില്ല. ഇസ്രായേല്‍ ഗസയില്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ പിതാവ് കൊല്ലപ്പെട്ടപ്പോള്‍ പൊട്ടിക്കരയുന്ന ഫലസ്തീന്‍ പെണ്‍കുട്ടിയുടെ ചിത്രം കാണിച്ചു ഐസിസുകാര്‍ ബലാല്‍സംഗം ചെയ്ത യസീദി ബാലികയാണെന്ന് സുബ്രമണ്യം സ്വാമി പോസ്റ്റിയതും ഫേസ്ബുക്കിലെ യുവാക്കള്‍ പിടികൂടി.
അതോടെ സ്വാമി ആ പോസ്റ്റും ഷോലെ മോഡലില്‍ പിന്‍വലിച്ചിരിക്കുന്നു! രസം അതല്ല. ഈ ചിത്രം സംഘികള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നു. എന്നിട്ട് ഒരു ചോദ്യവും. ഇതിനെ പിന്തുണക്കുന്ന മുസ്ലിംകള്‍ക്ക് ഗുജറാത്ത് കലാപത്തെ വിമര്‍ശിക്കാന്‍ എന്താണ് അവകാശമെന്ന്! 14,537 പേര്‍ ലൈക്ക് ചെയ്ത ഈ പോസ്റ്റ് 11,634 പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.
ഫേസ്ബുക്ക് വഴി സ്വാമി ഒരു തലമുറയെ മുസ്‌ലിംവിരോധിയാക്കുന്നതിന് ഇതിലും വലിയ ഉദാഹരണം ആവശ്യമുണ്ടോ? മുസ്‌ലിംകള്‍ ഇരകളായ സംഭവങ്ങളില്‍ പോലും മുസ്‌ലിംകളെ വേട്ടക്കാരായി ചിത്രീകരിച്ചു അവരോടുള്ള വിദ്വേഷം വളര്‍ത്താന്‍ ഉപയോഗിക്കുന്ന ഫാഷിസ്റ്റ് തന്ത്രം അപാരം തന്നെ. എന്നാല്‍ സോഷ്യല്‍ മീഡിയ തിരിഞ്ഞു കുത്തുമെന്നും സത്യം ജനം തിരിച്ചറിയാന്‍ തുടങ്ങിയെന്നും സ്വാമിയും പരിവാരവും തിരിച്ചറിയുന്നത് നല്ലതാണ്.
സ്വാമിയുടെ വിവാദ പോസ്‌ററിനു താഴെ ഒരു യുവാവ് കുറിച്ചിട്ടതിങ്ങനെ: Shame on you Swamy, i have never seen a shameless person like u…. Neither u have shame nor humanity……….മറ്റൊരാള്‍: he has brainless supporters. subragandu…he should apologize immediately…
സാധാരണക്കാരന്റെ സര്‍ക്കാറാണിതെന്നു കാണിക്കാന്‍ മോദി ചൂലെടുക്കുന്നു. സ്വാമി അദ്ദേഹം തൂപ്പുകാരനായിരുന്നുവെന്നു തട്ടിവിടുന്നു. ചലച്ചിത്ര താരങ്ങളെയും മേരി കോമിനെ പോലുള്ളവരെയും വരെ ബി.ജെ.പി രാജ്യസ്‌നേഹവും വികസനവും പറഞ്ഞ് വരുതിയിലാക്കുന്നു! മണ്ടന്മാരായ മുസ്‌ലിംകള്‍ ഇതറിയാതെ സ്വയം രാജ്യദ്രോഹികളുടെ കളത്തില്‍ കയറി നില്‍ക്കുന്നു. 1965 സപ്തംബര്‍ 10ന് രാജ്യത്തിനായി പോരാടി മരിച്ച് പരംവീര്‍ ചക്രം നേടിയ ഉത്തര്‍ പ്രദേശുകാരന്‍ ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദിനെ പോലുള്ളവരുടെ പിന്‍മുറക്കാരാണ് തങ്ങള്‍ എന്നു പറയാന്‍ അവര്‍ക്ക് കഴിയുന്നില്ല. മാധ്യമ പിന്തുണ നേടുന്നതില്‍ അവര്‍ പരാജയപ്പെടുന്നു.
മുസ്‌ലിം വിരോധിയാക്കിയത് ലൗ ജിഹാദോ?
സുബ്രു സ്വാമിയുടെ മുസ്‌ലിം വിരോധത്തിന്റെ അടിവേരു തേടിപ്പോയാല്‍ നാം എത്തുന്നത് ഒരു പ്രണയവിവാഹത്തിലാണ്. കഥാനായികയെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. സി.എന്‍.എന്‍ ഐ.ബി.എന്‍ ആങ്കറായ സുഹാസിനി ഹൈദര്‍. സാക്ഷാല്‍ സുബ്രു സ്വാമിയുടെ മകള്‍.
വിവരമില്ലാത്ത പൊട്ടിപ്പെണ്ണൊന്നുമല്ല സുഹാസിനി. സാക്ഷാല്‍ നരേന്ദ്രമോഡിയെ പോലും ഇന്റര്‍വ്യൂ ചെയ്ത മാധ്യമപ്രവര്‍ത്തക. അവരെ ജീവിതസഖിയാക്കിയ നദീമാവട്ടെ മുന്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയും മന്ത്രിയുമായിരുന്ന സല്‍മാന്‍ ഹൈദറിന്റെ മകനും!
രണ്ടു മക്കളുണ്ടിവര്‍ക്ക്. ഹാപ്പിയായി ജീവിക്കുന്നു. എന്നാല്‍ മകള്‍ ലൗ ജിഹാദിനിരയായാല്‍ സ്വാമിയെപ്പോലുള്ള ഒരാള്‍ക്ക് അടങ്ങിയിരിക്കാനാവുമോ. അതിനാലാണ് ടിയാന്‍ മുസ്‌ലിംപകയുമായി നടക്കുന്നതെന്നാണ് പിന്നാമ്പുറ സംസാരം!
ചില ചിന്തകള്‍ കൂടി
ഹിന്ദുത്വ(ഹിന്ദു അല്ല) വര്‍ഗീയവാദികള്‍ എക്കാലവും ജനപിന്തുണ നേടുന്നത് രാജ്യസ്‌നേഹത്തിന്റെ ബലത്തിലാണ്. നരേന്ദ്രമോദി ദീപാവലി കശ്മീരിലെ സൈനികരോടൊപ്പം ആഘോഷിക്കുന്നതും സൈനിക കുടുംബത്തെ സഹായിക്കുന്നത് വലിയ ചിത്രമെടുത്ത് പത്രത്തില്‍ വരുത്തുന്നതും ഇതിനാലാണ്.
സാധാരണക്കാരന്റെ സര്‍ക്കാറാണിതെന്നു കാണിക്കാന്‍ മോദി ചൂലെടുക്കുന്നു. സ്വാമി അദ്ദേഹം തൂപ്പുകാരനായിരുന്നുവെന്നു തട്ടിവിടുന്നു. ചലച്ചിത്ര താരങ്ങളെയും മേരി കോമിനെ പോലുള്ളവരെയും വരെ ബി.ജെ.പി രാജ്യസ്‌നേഹവും വികസനവും പറഞ്ഞ് വരുതിയിലാക്കുന്നു!
മണ്ടന്മാരായ മുസ്‌ലിംകള്‍ ഇതറിയാതെ സ്വയം രാജ്യദ്രോഹികളുടെ കളത്തില്‍ കയറി നില്‍ക്കുന്നു. 1965 സപ്തംബര്‍ 10ന് രാജ്യത്തിനായി പോരാടി മരിച്ച് പരംവീര്‍ ചക്രം നേടിയ ഉത്തര്‍ പ്രദേശുകാരന്‍ ഹവില്‍ദാര്‍ അബ്ദുല്‍ ഹമീദിനെ പോലുള്ളവരുടെ പിന്‍മുറക്കാരാണ് തങ്ങള്‍ എന്നു പറയാന്‍ അവര്‍ക്ക് കഴിയുന്നില്ല. മാധ്യമ പിന്തുണ നേടുന്നതില്‍ അവര്‍ പരാജയപ്പെടുന്നു.
അതിര്‍ത്തിയിലെ മദ്‌റസകളില്‍ പുസ്തകങ്ങള്‍ക്കു പകരം ആയുധങ്ങളാണ് എന്നെല്ലാം സ്വാമി ഏതെങ്കിലും ചാനലിനെ ഉദ്ധരിച്ചു വെടിപൊട്ടിക്കുമ്പോള്‍ അതിലെ ശരിയും സാധ്യതയും ആരായാതെ അപ്പടി വിഴുങ്ങുകയാണ് ലക്ഷക്കണക്കിനു മനുഷ്യര്‍. മതപഠനശാലകള്‍ ആയുധപ്പുരകളാക്കാവുന്നതല്ല.
എന്നാല്‍ ആരാണവിടെ ആയുധം കൊണ്ടുവച്ചത്. ഒരുപക്ഷേ പട്ടാള ഓഫിസര്‍മാര്‍ തന്നെയാവുമോ? ഇങ്ങനെ ചിന്തിക്കുന്നത് രാജ്യദ്രോഹമാണ്. അതിനാല്‍ ആ മദ്‌റസ കത്തിച്ചുകളയുക എന്ന് പോസ്റ്റ് ചെയ്യാന്‍ ഓരോ മുസല്‍മാനും ബാധ്യസ്ഥനാവുന്നു. പോലിസിലും പട്ടാളത്തിലും സ്ഥാനക്കയറ്റം നേടാന്‍ വേണ്ടി വ്യാജ ഏറ്റുമുട്ടല്‍ കൊലയും കൃത്രിമ ഏറ്റുമുട്ടലും നടത്തുന്ന പ്രവണതയുണ്ട്. ഇത് ചോദ്യംചെയ്യുന്നത് സൈനികരുടെ വീര്യം ചോര്‍ത്തുമെന്നതിനാല്‍ ഈവക ചിന്ത പാടില്ല!!
അടുത്തിടെ ഇന്ത്യ 80,000 കോടിയുടെ പ്രതിരോധ പദ്ധതി പ്രഖ്യാപിച്ചിരുന്നു. സ്വാമി അപ്പോള്‍ പോസ്റ്റി- നോ കോംപ്രമൈസ് വിത്ത് നാഷനല്‍ സെക്യൂരിറ്റി!. നല്ല കാര്യം. എന്നാല്‍ ഇതില്‍ എത്ര കോടിയുടെ മുതല് രാജ്യത്തിനു ലഭിക്കും! നിലവാരമുള്ള ആയുധങ്ങള്‍ തന്നെയാണോ വാങ്ങുന്നത് എന്നൊന്നും ചോദിക്കരുത്. ഇതേ സര്‍ക്കാറിന്റെ കാലത്തു തന്നെയാണല്ലോ കുപ്രസിദ്ധമായ ശവപ്പെട്ടി കുംഭകോണം നടന്നത്.