[] മാഡ്രിഡ്: ഉറുഗ്വെയ്ന്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് ലിവര്‍പൂളില്‍ നിന്ന് ബാഴ്‌സലോണയിലേക്ക്. 75 മില്ല്യണ്‍ പൗണ്ടിന് അഞ്ച് വര്‍ഷത്തേക്കാണ് സുവാരസിനെ ബാഴ്‌സലോണ വാങ്ങുന്നത്.
സുവാരസ് ക്ലബിന് വേണ്ടി നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നുവെന്നും ലിവര്‍പൂള്‍ ക്ലബ് അറിയിച്ചു. 2011ലാണ് സുവാരസ് ലിവര്‍പൂളിലെത്തുന്നത്.
ലോകകപ്പില്‍ ഇറ്റലിയ്‌ക്കെതിരായ മത്സരത്തിനിടെ പ്രതിരോധ താരം ജോര്‍ജിയോ ചില്ലിനിയെ കടിച്ചതിനാല്‍ നാല് മാസത്തെ വിലക്കാണ് സുവാരസ് നേരിടുന്നത്.