തിരുവനന്തപുരം: പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാനിറങ്ങയ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ കാണാതായി. കണിയാപുരം സ്വദേശികളായ നബീല്‍, അഭിജിത്ത് എന്നിവരെയാണ് കാണാതായത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
അഞ്ചംഗ സംഘമാണ് കടലില്‍ കുളിക്കാനിറങ്ങിയത്. മൂന്ന് പേരാണ് തിരയില്‍ പെട്ടത്. എന്നാല്‍ ആസിഫ് എന്ന വിദ്യാര്‍ത്ഥി രക്ഷപ്പെടുകയായിരുന്നു. ആസിഫിനെ നിലവില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവസ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. കഠിനംകുളം പൊലീസും കോസ്റ്റല്‍ പൊലീസും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. അഗ്‌നിരക്ഷാ സേനയുടെ കഴക്കൂട്ടം യൂണിറ്റും സ്ഥലത്തുണ്ട്.
Content Highlight: Students who went swimming in the sea in TVM go missing