| Saturday, 17th October 2026, 10:53 am

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ലണ്ടൻ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ വിദ്യാർത്ഥി പ്രതിഷേധം; മോദി അനുകൂലികൾക്ക് നേരെ കൂവിവിളി

ശ്രീലക്ഷ്മി പി.പി

ലണ്ടൻ: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധം.

എസ്.എഫ്.ഐ, കോൺഗ്രസ് അനുകൂല സംഘടനയായ എൻ.എസ്.യു.ഐ എന്നിവരുൾപ്പെടെയുള്ള വിദ്യാർത്ഥി കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ഹൈക്കമ്മീഷന് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിച്ചത്.

ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി അനുകൂലികളായ പ്രവാസികളും സ്ഥലത്തെത്തിയിരുന്നു.

പ്രധാനമന്ത്രിക്ക് പിന്തുണയുമായി ലണ്ടനിൽ വൻതോതിൽ പ്രവാസികൾ അണിനിരന്നു എന്ന തരത്തിലാണ് വാർത്താ ഏജൻസിയായ എ.എൻ.ഐ സംഭവം റിപ്പോർട്ട് ചെയ്തത്.

എന്നാൽ ഈ വാദം തെറ്റാണെന്നും പത്തോളം പേർ മാത്രമാണ് അവിടെയുണ്ടായിരുന്നതെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകൻ കൗശിക് രാജ് ചൂണ്ടിക്കാട്ടി. അദ്ദേഹം തന്റെ എക്‌സിലൂടെ വിദ്യാർത്ഥി പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചു.

പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതോടെ ബി.ജെ.പി അനുകൂലികളെ പൊലീസ് സ്ഥലത്തുനിന്ന് നിർബന്ധിച്ച് നീക്കം ചെയ്തു.

തുടർന്ന്, ‘അമ്പത്താറിഞ്ചിന്റെ കുട്ടി വാനരൻ, ബാലനരേന്ദ്രൻ.. ബാലനരേന്ദ്രൻ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി വിദ്യാർത്ഥികൾ ഇവരെ കൂവിവിളിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതപരമായ നിലപാടുകൾക്കെതിരെ ലണ്ടനിൽ നടന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുന്നുണ്ട്.

Content Highlight:Students protest against the Election Commission of India in front of the Indian High Commission in London; jeers directed at Modi supporters.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more