| Sunday, 20th April 2025, 10:40 pm

ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകളില്‍ വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആറ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ വിലക്കി ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികള്‍. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളെയാണ് യൂണിവേഴ്‌സിറ്റികള്‍ നിരസിച്ചത്.

വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ ദുരുപയോഗവും വിദ്യാര്‍ത്ഥി വിസ തട്ടിപ്പും സംബന്ധിച്ച ആശങ്കകള്‍ക്കിടയിലാണ് വിദ്യാര്‍ത്ഥികളെ നിരസിച്ചുകൊണ്ടുള്ള നടപടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിദ്യാഭ്യാസത്തിനുപകരം കുടിയേറ്റത്തിനായി വിദ്യാര്‍ത്ഥി വിസ ഉപയോഗിക്കുന്ന വ്യാജ അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതായി അധികൃതര്‍ കണ്ടെത്തിയതായും ഇതിന് പിന്നാലെയാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പ്രസ്തുത സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള അപേക്ഷകളുടെ പ്രോസസിങ് നിര്‍ത്തിവെച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഈ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പ്രോസസിങ്ങുകള്‍ കര്‍ശനവും സൂക്ഷ്മവുമായ പരിശോധനയ്ക്കയക്കുമെന്നും അധിക പരിശോധന നടപടികള്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അപേക്ഷകളിലെ പൊരുത്തക്കേടുകള്‍ കാരണം വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രശസ്തിക്ക് കോട്ടം സംഭവിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ചില സര്‍വകലാശാലകള്‍ ഓസ്‌ട്രേലിയയിലെ ആഭ്യന്തര വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ചില വ്യാജ അപേക്ഷകള്‍ കാരണം യഥാര്‍ത്ഥ അപേക്ഷകരില്‍ ആശയക്കുഴപ്പലും നിരാശയുമുണ്ടാക്കിയതായും പറയുന്നു.

Content Highlight: Students from six Indian states banned from Australian universities

We use cookies to give you the best possible experience. Learn more