കൊല്ലം: കൊല്ലം തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. സ്‌കൂള്‍ മാനേജരാണ് പ്രധാന അധ്യാപികയായ എസ്. സുജയയെ സസ്‌പെന്‍ഡ് ചെയ്തത്.
പ്രധാന അധ്യാപികക്കെതിരെ മാനേജ്‌മെന്റ് നടപടി എടുത്തില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
Content Highlight: Student dies of shock; Headmistress suspended