| Thursday, 12th November 2026, 10:10 am

ലക്ഷ്യം കാണും വരെ സമരം തുടരും: വളര്‍മതിയുടെ നിരാഹാര സമരം ഏറ്റെടുത്ത് എം. ജയകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സമരപന്തല്‍ പൊലീസ് പൊളിച്ച് നീക്കിയിട്ടും പോരാട്ട മുഖത്ത് നിന്നും പിന്മാറാതെ എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥികള്‍. സമരസമിതി നേതാവ് വളര്‍മതിയെ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ ഉദ്യോഗാര്‍ത്ഥിയായ എം. ജയകൃഷ്ണന്‍ നിരാഹാര സമരം ഏറ്റെടുക്കുകയായിരുന്നു.

തങ്ങള്‍ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. ലക്ഷ്യം കാണുന്നത് വരെ സമരം തുടരുമെന്നും ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ജയകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. പന്തല് പൊളിക്കാനുള്ള സമയം മാത്രമേ തങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന് ആവശ്യമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ തങ്ങളെ ഭയക്കുന്നുണ്ടെങ്കിലും അതുകൊണ്ടാണ് രാത്രി ആരും ഇല്ലാതിരുന്ന സമയത്തെത്തി പന്തല്‍ പൊളിച്ച് മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരപ്പന്തല്‍ പൊളിച്ച് നീക്കിയതിന് പിന്നാലെ അതേ സ്ഥലത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പുതിയ പന്തല്‍ കെട്ടിയിരുന്നു.

പിന്നാലെ സമരക്കാര്‍ക്കെതിരെയും ഡി.വൈ.എഫ.്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. എല്‍.പി.എസ്ടി റാങ്ക് ഹോള്‍ഡര്‍ ബിച്ചു, കണ്ടാലറിയാവുന്ന 50 പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എല്‍. എസ്.ലിജു, പ്രസിഡന്റ് വി.എസ് ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗം അനൂപ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സെക്രട്ടേറിയറ്റിലേക്ക് ഡി.വൈ.എഫ്.ഐയും യുവമോര്‍ച്ചയും ഇന്ന് മാര്‍ച്ച് നടത്തും.

Content Highlight: Struggle to continue until the goal is achieved: M. Jayakrishnan takes up Valarmathi’s hunger strike.

Latest Stories

We use cookies to give you the best possible experience. Learn more