[] തിരുവനന്തപുരം: സമരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും സി.പി.ഐ.എം എന്തുകൊണ്ട് പാഠം പഠിക്കുന്നില്ലെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. പ്രാകൃത സമരങ്ങള്‍ സി.പി.ഐ.എം ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞെന്നും മുകുന്ദന്‍ പറഞ്ഞു.
സി.പി.ഐ.എം നേതാക്കളെ ശകാരിക്കുന്നതിനിടെ സന്ധ്യയുടെ കയ്യില്‍ അദൃശ്യമായ ഒരു ചൂല് കണ്ടു. സന്ധ്യയില്‍ നിന്ന് കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ പഠിക്കേണ്ടതുണ്ട്.
അല്ലാത്തപക്ഷം ശരവര്‍ഷം പോലെ ഇവര്‍ക്ക് നേരെ ചൂലുകള്‍ പാഞ്ഞുവരുമെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ജനങ്ങളെ മറക്കുന്ന പാര്‍ട്ടികള്‍ക്കുള്ള മുന്നറിയിപ്പാണ്. പണിയെടുത്തുകൊണ്ട് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി അണികള്‍ക്ക് ആഹ്വാനം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.