മമ്മൂട്ടി നായകനാകുന്ന സ്ട്രീറ്റ് ലൈറ്റിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് ടീസര്‍ പുറത്തു വിട്ടത്. ക്യാമറമാന്‍ ശ്യാംദത്ത് ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്.
തെലുങ്കിലും തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ജോയ് മാത്യു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നീന കുറുപ്പ്, ലിജോ മോള്‍, സോഹന്‍ സീനുലാല്‍, ഹരീഷ് കണാരന്‍ തുടങ്ങിയ താരങ്ങള്‍ മലയാളത്തിലും മനോബാല, ബ്ലാക്ക് പാണ്ടി തുടങ്ങിയ താരങ്ങള്‍ തമിഴിലും അണിനിരക്കുന്നു.
ശ്യാം ദത്തിന്റെ സഹോദരന്‍ സാദത്താണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് പ്ലേ ഹൗസ് മോഷന്‍ പിക്ചറാണ്.