തിരുവനന്തപുരം: ഇസ്രഈലിനെ അനുകൂലിക്കുന്ന സുഹൃത്തുക്കളുണ്ടെന്ന വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് സ്ട്രീമര്‍ തൊപ്പി. എന്നും ഫലസ്തീനൊപ്പമാണെന്നും ഇസ്രഈലിനെ പിന്തുണക്കുകയെന്നാല്‍ കുട്ടികളെ കൊല്ലുന്നതിനെ പിന്തുണക്കുക എന്നാണ് അര്‍ത്ഥമെന്നും തൊപ്പി പറഞ്ഞു.
വിവാദത്തെ തുടര്‍ന്നുള്ള വിശദീകരണ വീഡിയോയിലാണ് തൊപ്പി എന്ന നിഹാദിന്റെ പ്രതികരണം. ഇസ്രഈലിനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നതിന്റെ അര്‍ത്ഥം കുട്ടികളെ കൊല്ലുന്നതിനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നാണെന്നും താന്‍ ഒരിക്കലും ഇസ്രഈലിനെ പിന്തുണയ്ക്കുന്നില്ലെന്നും തൊപ്പി വീഡിയോയില്‍ പറഞ്ഞു.
‘പല ലൈവിലും ഫലസ്തീനെ ഒരുപാട് സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചിട്ടുള്ള ആളാണ് ഞാന്‍. കടിച്ചു കീറാന്‍ കാത്തിരിക്കുന്ന ചെന്നായിക്കള്‍ പറയുന്നത് ഫോളോവേഴ്‌സിനെ കൂട്ടാന്‍ വേണ്ടി ഇസ്രഈലിനെ സപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ്. ഒന്നാമത്തെ കാര്യം ഞാന്‍ ഇസ്രഈലിനെ സപ്പോര്‍ട്ട് ചെയ്തിട്ടില്ല, ഇസ്രഈലിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഫ്രണ്ട്‌സ് എനിക്കുണ്ടെന്ന് ഞാന്‍ പറഞ്ഞു.
കഴിഞ്ഞ ലൈവില്‍ എന്നോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ പെട്ടന്ന് കണ്‍ഫ്യൂസ്ഡായി. അത് എന്റെ തെറ്റാണ്, ഞാന്‍ അതില്‍ ക്ഷമ ചോദിക്കുന്നു. കുട്ടികളെ കൊല്ലുന്ന ഒരു രാജ്യത്തിനെ എങ്ങനെ സപ്പോര്‍ട്ട് ചെയ്യും. ഞാന്‍ ഒരിക്കലും ഇസ്രഈലിനെ പിന്തുണക്കുന്നില്ല,’ തൊപ്പി വിശദീകരണ വീഡിയോയില്‍ പറഞ്ഞു.
അടുത്തിടെ തൊപ്പി തന്റെ ലൈവില്‍ ഇസ്രഈലിനെ സപ്പോര്‍ട്ട് ചെയ്യുന്ന ആളുകളും തന്റെ അടുത്ത ഫ്രണ്ട്‌സാണെന്ന് പറഞ്ഞിരുന്നു. അതിനാല്‍ തനിക്ക് അവരെ ഒഴിവാക്കാന്‍ സാധിക്കില്ലെന്നും തൊപ്പി പറഞ്ഞു. ഇതോടെ പലരും സോഷ്യല്‍ മീഡിയില്‍ ഇന്‍ഫ്‌ളുവന്‍സറുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
Content Highlight: Streamer Thoppi apologizes for controversial remark that he has friends who support Israel