| Friday, 28th November 2025, 8:51 pm

ലാസ്റ്റ് സീസണ്‍ ചുമ്മാ തീ തന്നെ, സിരീസിലെ ഏറ്റവുമുയര്‍ന്ന റേറ്റിങ് സ്വന്തമാക്കി സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് നാലാം എപ്പിസോഡ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നെറ്റ്ഫ്‌ളിക്‌സിന്റെ ഇതുവരെയുള്ള സിരീസുകളില്‍ ഏറ്റവും വലിയ വരവേല്പായിരുന്നു സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിന് ലഭിച്ചത്. റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ നെറ്റ്ഫ്‌ളിക്‌സ് സെര്‍വര്‍ ക്രാഷായത് വലിയ വാര്‍ത്തയായിരുന്നു.നാല് എപ്പിസോഡുകളുള്ള ആദ്യ ഭാഗമാണ് ഇപ്പോള്‍ പുറത്തുവന്നത്. ഡിസംബറില്‍ മറ്റ് രണ്ട് ഭാഗങ്ങള്‍ പുറത്തിറങ്ങും.

ആകാംക്ഷയുടെ കൊടുമുടിയില്‍ കൊണ്ടെത്തിച്ചാണ് നാലാമത്തെ എപ്പിസോഡ് അവസാനിച്ചത്. ഇനി വരാനിരിക്കുന്ന എപ്പിസോഡുകള്‍ മറക്കാനാകാത്ത ദൃശ്യാനുഭവമാകുമെന്ന് ഉറപ്പാണ്. ഇപ്പോഴിതാ അഞ്ചാം സീസണിന്റെ നാലാം എപ്പിസോഡ് പുതിയൊരു ചരിത്രം രചിച്ചിരിക്കുകയാണ്. സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ റേറ്റിങ്ങാണ് നാലാം എപ്പിസോഡ് സ്വന്തമാക്കിയത്.

Stranger Things/ Screen grab/ Netflix

സോര്‍സറര്‍ എന്ന് പേരിട്ടിരിക്കുന്ന എപ്പിസോഡ് 9.8 റേറ്റിങ്ങാണ് നേടിയത്. അഞ്ച് സീസണുകളിലാായി ഇതുവരെ വന്ന 38 എപ്പിസോഡുകളില്‍ ഏറ്റവുമുയര്‍ന്ന റേറ്റിങ്ങാണ് സോര്‍സറര്‍ സ്വന്തമാക്കിയത്. രണ്ടും മൂന്നും ഭാഗങ്ങളിലെ എപ്പിസോഡുകള്‍ ഇതിനും മുകളില്‍ റേറ്റിങ് നേടുമെന്നാണ് പലരും കണക്കുകൂട്ടുന്നത്.

സിരീസ് ചരിത്രത്തില്‍ പത്തില്‍ പത്ത് റേറ്റിങ് ലഭിച്ച എപ്പിസോഡ് ബ്രേക്കിങ് ബാഡിലെയാണ്. അഞ്ചാം സീസണിലെ 14ാം എപ്പിസോഡാണിത്. ഗെയിം ഓഫ് ത്രോണ്‍സ്, ബെറ്റര്‍ കോള്‍ സോള്‍ തുടങ്ങിയ സീരീസുകള്‍ 9.9 റേറ്റിങ് സ്വന്തമാക്കി രണ്ടാം സ്ഥാനത്തുണ്ട്. സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിലെ വരും എപ്പിസോഡുകള്‍ ഈ ലിസ്റ്റില്‍ സ്ഥാനം നേടുമെന്നാണ് കണക്കുകൂട്ടല്‍

ഹോക്കിന്‍സ് നഗരത്തെ ആക്രമിക്കാനെത്തുന്ന വെക്‌നയും അപ്‌സൈഡ് ഡൗണ്‍ കാരണം പ്രശ്‌നത്തിലായ നായകന്റെ കൂട്ടുകാരും ഇനി എന്താണ് ചെയ്യുകയെന്നറിയാന്‍ കാത്തിരിക്കുകയാണ് സിരീസ് പ്രേമികള്‍. ക്രിസ്മസ് ഈവിന് രണ്ടാം ഭാഗവും അവസാന എപ്പിസോഡ് ന്യൂ ഇയര്‍ ഈവിനും പുറത്തിറങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

2016ല്‍ ആരംഭിച്ച സിരീസ് 10 വര്‍ഷം പിന്നിടുമ്പോള്‍ അതിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ്. ആദ്യ എപ്പിസോഡ് മുതല്‍ പ്രേക്ഷകരെ പിടിച്ചിരുത്തിയ ചുരുക്കം സിരീസുകളിലൊന്നായാണ് സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിനെ കണക്കാക്കുന്നത്. നെറ്റ്ഫ്‌ളിക്‌സിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ റീച്ച് ലഭിച്ച സിരീസ് കൂടിയാണിത്.

1980കളില്‍ അമേരിക്കയിലെ ഹോക്കിന്‍സ് ടൗണില്‍ അരങ്ങേറിയ വിചിത്ര സംഭവങ്ങളെക്കുറിച്ചാണ് സിരീസ് സംസാരിക്കുന്നത്. 500 മില്യണ്‍ ഡോളറാണ് അഞ്ചാം സീസണ് വേണ്ടി ചെലവായിരിക്കുന്നത്. ഇതുവരെ വന്നതില്‍ വെച്ച് ഏറ്റവുമുയര്‍ന്ന ബജറ്റാണിത്. ഓരോ എപ്പിസോഡിനും 50 മുതല്‍ 60 മില്യണ്‍ വരെയാണ് ഡഫര്‍ ബ്രദേഴ്‌സ് ചെലവാക്കിയത്.

Content Highlight: Stranger Things Season 5 fourth episode got record rating

We use cookies to give you the best possible experience. Learn more