ആഷസ് ട്രോഫിലെ രണ്ടാം മത്സരം ഗാബയില്‍ നടക്കുകയാണ്. പിങ്ക് ബോള്‍ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ മൂന്നാം സെഷനില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത്.
മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി ക്രീസിലുള്ളത് സൂപ്പര്‍ താരം ജോ റൂട്ടും (84) വില്‍ ജാക്‌സുമാണ് (7). തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിന് തിരിച്ചടിയായിരുന്നു. ബെന്‍ ഡക്കറ്റും ഒല്ലി പോപ്പും പൂജ്യം റണ്‍സിന് പുറത്തായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇരുവരേയും പുറത്താക്കിയത്.
ശേഷം ഓപ്പണര്‍ സാക്ക് ക്രോളി 93 പന്തില്‍ 76 റണ്‍സ് നേടി ടീമിനെ മുന്നോട്ട് നയിച്ചാണ് മടങ്ങിയത്. മൈക്കള്‍ നെസറാണ് ക്രോളിയെ പുറത്താക്കിയത്. താരക്കിന് ശേഷം ഹാരി ബ്രൂക്കിനെ 31 റണ്‍സ് പറഞ്ഞയക്കാനും സ്റ്റാര്‍ക്കിന് സാധിച്ചു. സ്റ്റീവ് സ്മിത്തിന്റെ കയ്യിലെത്തിച്ചാണ് താരത്തെ പുറത്താക്കിയത്.
ബ്രൂക്കിന്റെ ക്യാച്ചിലൂടെ ഒരു തകര്‍പ്പന്‍ റെക്കോഡും സ്മിത് സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ഒരു ഫീല്‍ഡര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് നേടുന്ന താരമെന്ന റെക്കോഡാണ് സ്മിത് തൂക്കിയത്. നിലവില്‍ 62 ക്യാച്ചുകളാണ് സ്മിത് ത്രീ ലയണ്‍സിനെതിരെ സ്വന്തമാക്കിയത്.
സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 62 – 72
ഗ്രെഗ് ചാപ്പല്‍ – ഓസ്‌ട്രേലിയ – 61 – 68
അലന്‍ ബോര്‍ഡര്‍ – ഓസ്‌ട്രേലിയ – അലന്‍ ബോര്‍ഡര്‍ – 57 – 88
മാര്‍ക്ക് ടെയ്‌ലര്‍ – ഓസ്‌ട്രേലിയ – 46 – 65
ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – 45 – 57
അതേസമയം മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് 19 റണ്‍സിന് റണ്‍ഔട്ട് ആയി. ജെയ്മി സ്മിത് പൂജ്യം റണ്‍സിനാണ് മടങ്ങിയത്. നിലവില്‍ ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റും മൈക്കള്‍ നെസെര്‍, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: Steve Smith In Great Record Achievement In Test Cricket Against England