| Wednesday, 15th January 2025, 9:35 am

കരിയറില്‍ ഞാന്‍ നേരിടാന്‍ ഭയപ്പെട്ടിരുന്ന രണ്ട് താരങ്ങള്‍ അവരാണ്; മുന്‍ ലിവര്‍പൂള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാര്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോള്‍ലോകത്തെ ഇതിഹാസ താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ഇരുവരിലും ആരാണ് മികച്ച താരമെന്ന ആരാധകരുടെ തര്‍ക്കം അപ്പോഴും അറ്റംകാണാതെ പോകുകയാണ്. നിലവില്‍ 917 ഗോളുകളുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് റെക്കോഡ് നേട്ടവുമായി റോണോ സ്‌കോര്‍ നിലവാരത്തില്‍ മുന്നിലാണ്. അതേസമയം മെസി 850 ഗോളുകളാണ് നേടിയതെങ്കിലും താരം ഇനി നേടാന്‍ ബാക്കിയായി ഒരു ട്രോഫിയുമില്ല.

ഇപ്പോള്‍ ഇരുതാരങ്ങളേയും കുറിച്ച് സംസാരിക്കുകയാണ് ഫുട്‌ബോള്‍ മാനേജറും മുന്‍ ലിവര്‍പൂള്‍താരവുമായ സ്റ്റീവന്‍ ജെറാര്‍ഡ്. ഫുട്‌ബോളിനെ മറ്റൊരു തലത്തില്‍ എത്താക്കാന്‍ കഴിയുന്ന താരങ്ങളാണ് മെസിയും റൊണ്‍ള്‍ഡോയുമെന്ന് മുന്‍ താരം പറഞ്ഞു. മാത്രമല്ല താരം കരിയറില്‍ ഭയപ്പെട്ട രണ്ട് താരങ്ങളും തടയാന്‍ കഴിയാത്തതുമായ താരങ്ങളും മെസിയും റൊണാള്‍ഡോയുമാണെന്നും സ്റ്റീവ് പറഞ്ഞു.

സ്റ്റീവന്‍ ജെറാര്‍ഡ് പറഞ്ഞത്

‘ഫുട്‌ബോളിനെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകാന്‍ കഴിയുന്ന താരങ്ങളാണ് ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. നമ്മള്‍ ഇപ്പോള്‍ അവരുടെ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. അവരുടെ കാലത്ത് ജീവിക്കുന്നതില്‍ നമ്മള്‍ ഭാഗ്യവാന്മാരാണ്.

എന്റെ കരിയറില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്നത് ഇവരെ നേരിടുമ്പോഴായിരുന്നു. അവര്‍ വേറെ ഗ്രഹത്തിലെ ജീവികളെ പോലെയായിരുന്നു, അവരെ തടയാനുള്ള പദ്ധതികള്‍ ഒന്നും തന്നെ വിജയിച്ചിരുന്നില്ല. കളിയുടെ അവസാന നിമിഷങ്ങളില്‍ അവരുടെ മുന്നില്‍ പോകാതെയിരിക്കുന്നതാണ് നല്ലത്,’ സ്റ്റീവന്‍ ജെറാര്‍ഡ് പറഞ്ഞു.

നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ നസിറിന് വേണ്ടി കളിക്കുന്ന റൊണ്‍ഡോ തന്റെ കരാര്‍ പുതുത്തിയെന്നും മെസി എം.എല്‍.എസില്‍ ഇന്റര്‍ മയാമിയിലും കരാര്‍ പുതുക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Content Highlight: Steve Gerrard Talking About Lionel Messi And Cristiano Ronaldo

We use cookies to give you the best possible experience. Learn more