വയനാട്: മുഖ്യമന്ത്രിയും മന്ത്രിമാരും അനാവശ്യ പ്രസ്താവനകള്‍ അവസാനിപ്പിച്ച് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കണമെന്ന് സി.പി.ഐ.എം നേതാവും എം.എല്‍.എയുമായ പി.എ മുഹമ്മദ് റിയാസ്.
വയനാട് മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദുരന്ത സമയത്തുണ്ടാകേണ്ട പ്രതികരണമല്ല മുഖ്യമന്ത്രിയുടെതെന്നും നിയമസഭയിലും വാര്‍ത്താ സമ്മേളനത്തിലും വാചക കസര്‍ത്ത് നടക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
മുഖ്യമന്ത്രി തന്നെ ഒരു പരാതിക്കാരനെ പോലെ കരാര്‍കാരുടെ പ്രശ്‌നമാണ് ദുരന്തത്തിന് കാരണം എന്ന് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ മന്ത്രിമാരും തോന്നിയത് പോലെ പ്രതികരിക്കുകയാണെന്നും കളക്ടീവ് ലീഡര്‍ഷിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എല്ലാവരെയും യോജിപ്പിക്കേണ്ട ഉത്തരവാദിത്തമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ അപക്വമാണെന്നും അദ്ദേഹം പറഞ്ഞു.
‘മണ്ണ് മാറ്റാന്‍ പറഞ്ഞിട്ടും കമ്പനി മാറ്റാത്തതിലുള്ള ജാള്യതയിലാണ് മുഖ്യമന്ത്രി. മണ്ണ് അവര് മാറ്റിയില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനല്ലേ, ഈ പത്ത് പതിനേഴ് ദിവസം സര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നു എന്ന് ചോദിച്ചതിലുള്ള ജാള്യതയും കൂടി മുഖ്യമന്ത്രിക്ക് ഉണ്ടെന്ന് തോന്നുന്നു,’ റിയാസ് പറഞ്ഞു.
സഹകരിക്കുന്നവരെയെല്ലാം കുത്തി കുത്തി നിങ്ങളൊന്നും ഇനി വേണ്ടായെന്ന് പറയുന്ന നിലപാടാണ് വി.ഡി സതീശന്റതെന്നും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും മുന്‍ മന്ത്രിമരുമൊക്കെ അദ്ദേഹത്തെ പറഞ്ഞ് മനസിലാക്കി കൊടുക്കുന്നത് നന്നാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പോരായ്മകള്‍ പിന്നീട് ചര്‍ച്ച ചെയ്യും ദുരന്ത നിവാരണത്തിന് ഞങ്ങളുണ്ടാവും. ഓരോ മന്ത്രിമാരും ഒരോന്നാണ് പറയുന്നത്. ഒരു മന്ത്രി ആദ്യം തന്നെ പ്രതികരിച്ച് ഇത് മാന്‍ മെയ്ഡ് ദുരന്തമാണ് എന്നായിരുന്നു. മറ്റൊരു മന്ത്രി പറഞ്ഞത് എന്റെ വകുപ്പല്ലായെന്നാണ്. മറ്റൊരു മന്ത്രി പറഞ്ഞത് പഴയ സര്‍ക്കാരിന്റെ കുഴപ്പമാണെന്ന്. ഇതൊരു കളക്ടീവ് ലീഡര്‍ഷിപ്പ് ആവുന്നില്ല. കളക്ടീവ് ലീഡര്‍ഷിപ്പ് വേണ്ട ഒരു സമയമാണിത്, അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഈ ഘട്ടത്തില്‍ ആളുകളില്‍ വിള്ളലുണ്ടാക്കുന്ന രീതിയില്‍ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നത് ഗുണകരമല്ലെന്നും അത്തരത്തിലുള്ള പ്രസ്താവനകളില്‍ നിന്ന് പിന്നോട്ട് പോവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Steering the administration is not like engaging in verbal gymnastics in the Legislative Assembly; this is a time to stand united: Mohammed Riyas on the Chief Minister.